പട്ടുവം: കയ്യംതടത്തെ ഭവന സമുച്ചയം ഉപഭോക്താക്കൾക്ക് വേഗത്തിൽ കൈമാറുന്നതിന് എം വിജിൻ എംഎൽഎയുടെ അധ്യക്ഷതയിൽ പട്ടുവം ഗ്രാമ പഞ്ചായത്തിൽ വെച്ച് ചേർന്ന അവലോകന യോഗം തീരുമാനിച്ചു.
36 കുടുംബങ്ങൾക്ക് താമസിക്കുന്നതിനാണ് ഹൗസിംഗ് ബോർഡ് മുഖേന കഴിഞ്ഞ എൽ ഡി എഫ് സർക്കാർ പദ്ധതി തയ്യാറാക്കിയത്. എന്നാൽ കരാറുകാരുടെ അനാസ്ഥ കാരണം ഉപഭോക്താക്കൾക്ക് ഫ്ലാറ്റ് കൃത്യ സമയത്ത് കൈമാറാൻ സാധിച്ചിരുന്നില്ല. പ്രവൃത്തി വൈകിപ്പിച്ച നിലവിലുള്ള കരാറുകാരനെ ഒഴിവാക്കി പുതിയ കരാറുകാരന് പ്രവൃത്തി നൽകിയിട്ടുണ്ട്.
സിവിൽ വർക്കുകൾ നിലവിൽ പൂർത്തികരിച്ചിട്ടുണ്ട്.വൈദ്യൂതി , കുടിവെള്ളം കണക്ഷൻ, മാലിന്യ സംസ്ക്കരണ പ്രവൃത്തി ഉൾപ്പടെ പൂർത്തികരിച്ച് വീടുകൾ ഉപഭോക്തക്കൾക്ക് വേഗത്തിൽ കൈമാറുന്നതിന് എം വിജിൻ എം എൽ എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
യോഗത്തിൽ പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിണ്ടൻ്റ് പി കെ ദിവാകരൻ, ലൈഫ് മിഷൻ ജില്ല കോർഡിനേറ്റർ വിനോദ് കുമാർ കെ.പി, ഹൗസിംഗ് ബോർഡ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ജിജിൻ പി , സജീവ് കെ സി (കെഎസ്ഇബി ) ഇ മോഹനൻ (ശുചിത്വ മിഷൻ ) പവനൻ കെ വി ( വാട്ടർ അതോററ്റി ) പി ശ്രീമതി (ബ്ലോക്ക് പഞ്ചായത്ത് അംഗം)കെ ദമോദരൻ ( വികസന കാര്യ ക്ഷേമ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ) പഞ്ചായത്ത് അംഗങ്ങളായ പി പി സുരേഷൻ, വിനിത കെവി , സനൽ കെ, വില്ലേജ് ഓഫീസർ രശ്മി എൻ, വി ഇ ഒ മാരായ ആതിര സി ടി , ബിന്ദു നടുവിലത്ത് എന്നിവരും പങ്കെടുത്തു
Content Highlight: Meeting organized


































