യുക്രൈനില്‍ കപ്പല്‍ ആക്രമണം; കൊല്ലപ്പെട്ടവരിൽ വെള്ളരിക്കുണ്ട് സ്വദേശിയും

യുക്രൈനില്‍ കപ്പല്‍ ആക്രമണം; കൊല്ലപ്പെട്ടവരിൽ വെള്ളരിക്കുണ്ട് സ്വദേശിയും
2026-07-20T21:52:00 | By Sufaija PP

കാഞ്ഞങ്ങാട് :യുക്രൈനിലെ ഒഡേസ തീരത്തുണ്ടായ കപ്പല്‍ ആക്രമണത്തില്‍ മലയാളി ഉള്‍പ്പെടെ പത്തുപേര്‍ കൊല്ലപ്പെട്ടു. കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് സ്വദേശി അഖില്‍ ജോയന്‍(26) ആണ് മരിച്ചത്. അഞ്ച് വര്‍ഷമായി ഇദ്ദേഹം മറൈനറായി ജോലി ചെയ്ത് വരികയായിരുന്നു. വിവാഹം ഉറപ്പിച്ച ശേഷം ഒരു മാസത്തിന് മുമ്പാണ് ഇദ്ദേഹം തിരികെ ജോലിയില്‍ പ്രവേശിച്ചത്.

കപ്പലില്‍ ഉണ്ടായിരുന്ന ജീവനക്കാരില്‍ അധികവും ഇന്ത്യ,സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇന്ന് ഉച്ചയ്ക്കാണ് കപ്പലിന് നേരെ മിസൈല്‍ ആക്രമണമുണ്ടായത്. തുര്‍ക്കിയില്‍ നിന്നുള്ള ഗോള്‍ഡന്‍ ലിയോ എന്ന കപ്പലാണ് റഷ്യ ആക്രമിച്ചത്. 17 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. റോയിട്ടേഴ്‌സ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കപ്പലിന് തീപിടിച്ചതായും പ്രദേശത്താകെ പുക ഉയരുന്നതായും ദൃക്‌സാക്ഷികളെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ധാന്യങ്ങളുമായി പോയ കപ്പലാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഒഡേസ മേഖലയില്‍ റഷ്യ തുടര്‍ച്ചയായി ആക്രമണം നടത്തുകയാണ്. ഈ മാസം മാത്രം റഷ്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 28 പേരാണ്.

Content Highlight: Ukraine ship attack

Next TV

Related Stories
ചുഴലിയിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു, പുലി തന്നെയാവാൻ സാധ്യതയെന്ന് വനം വകുപ്പ്

Jul 21, 2026 12:33 PM

ചുഴലിയിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു, പുലി തന്നെയാവാൻ സാധ്യതയെന്ന് വനം വകുപ്പ്

ചുഴലിയിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു, പുലി തന്നെയാവാൻ സാധ്യതയെന്ന് വനം...

Read More >>
കണ്ണൂരിൽ വാട്ടർ അതോറിറ്റി കാന്റീനിനകത്ത് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി

Jul 21, 2026 11:51 AM

കണ്ണൂരിൽ വാട്ടർ അതോറിറ്റി കാന്റീനിനകത്ത് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി

വാട്ടർ അതോറിറ്റി കാന്റീനിനകത്ത് ഒരാളെ മരിച്ച നിലയിൽ...

Read More >>
സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റി വി എസ്സിൻ്റെ ഒന്നാം ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു

Jul 21, 2026 11:03 AM

സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റി വി എസ്സിൻ്റെ ഒന്നാം ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു

സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റി വി എസ്സിൻ്റെ ഒന്നാം ചരമ വാർഷിക ദിനാചരണം...

Read More >>
മാനന്തവാടി–മട്ടന്നൂർ വിമാനത്താവളം റോഡ്; സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കും

Jul 21, 2026 10:36 AM

മാനന്തവാടി–മട്ടന്നൂർ വിമാനത്താവളം റോഡ്; സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കും

മാനന്തവാടി–മട്ടന്നൂർ വിമാനത്താവളം റോഡ്; സ്ഥലം ഏറ്റെടുക്കൽ നടപടികൾ...

Read More >>
ലഹരിക്കെതിരെ പന്തടിച്ച് വിദ്യാർഥികൾ; ഓപ്പറേഷൻ തൂഫാൻ പെനാൽട്ടി ഷൂട്ട് ഔട്ട് സംഘടിപ്പിച്ചു

Jul 21, 2026 10:33 AM

ലഹരിക്കെതിരെ പന്തടിച്ച് വിദ്യാർഥികൾ; ഓപ്പറേഷൻ തൂഫാൻ പെനാൽട്ടി ഷൂട്ട് ഔട്ട് സംഘടിപ്പിച്ചു

ലഹരിക്കെതിരെ പന്തടിച്ച് വിദ്യാർഥികൾ; ഓപ്പറേഷൻ തൂഫാൻ പെനാൽട്ടി ഷൂട്ട് ഔട്ട്...

Read More >>
ഓപ്പറേഷൻ തൂഫാൻ: മർച്ചന്റ് അസോസിയേഷൻ, പോലീസ്, എക്സൈസ് സംയുക്ത ക്യാമ്പയിൻ പോസ്റ്റർ പ്രകാശനം നടത്തി

Jul 21, 2026 10:26 AM

ഓപ്പറേഷൻ തൂഫാൻ: മർച്ചന്റ് അസോസിയേഷൻ, പോലീസ്, എക്സൈസ് സംയുക്ത ക്യാമ്പയിൻ പോസ്റ്റർ പ്രകാശനം നടത്തി

ഓപ്പറേഷൻ തൂഫാൻ: മർച്ചന്റ് അസോസിയേഷൻ, പോലീസ്, എക്സൈസ് സംയുക്ത ക്യാമ്പയിൻ പോസ്റ്റർ പ്രകാശനം...

Read More >>
Top Stories

News Roundup

GCC News

Entertainment News