പ്രശസ്ത ശിൽപി ഉണ്ണി കാനായി ഒരുക്കുന്ന വി.എസിന്റെ അർധകായ ശിൽപം പൂർത്തിയായി; കാണാനെത്തി മകൻ അരുൺ കുമാർ

പ്രശസ്ത ശിൽപി ഉണ്ണി കാനായി ഒരുക്കുന്ന വി.എസിന്റെ അർധകായ ശിൽപം പൂർത്തിയായി; കാണാനെത്തി മകൻ അരുൺ കുമാർ
2026-07-20T17:27:00 | By Sufaija PP

കണ്ണൂർ: ജനനായകൻ വി.എസ്. അച്യുതാനന്ദന്റെ ഓർമകൾക്ക് ശിൽപരൂപം. പയ്യന്നൂർ കാനായിയിലെ പ്രശസ്ത ശിൽപി ഉണ്ണി കാനായി ഒരുക്കുന്ന വി.എസിന്റെ അർധകായ ശിൽപം കാണാൻ മകൻ അരുൺ കുമാർ എത്തി. കളിമണ്ണിൽ പൂർത്തിയാക്കിയ ശിൽപം ആദ്യം കണ്ടപ്പോൾ അരുൺ കുമാർ കുറച്ചുനേരം മൗനത്തിലായിരുന്നു. പിതാവിന്റെ മുഖച്ഛായയും ഭാവങ്ങളും അതേപടി പകർത്തിയ ശിൽപം കണ്ട് അദ്ദേഹം ശിൽപി ഉണ്ണി കാനായിയെ അഭിനന്ദിച്ചു.

ഫൈബറിലേക്ക് മാറ്റുന്നതിന് മുമ്പ് ചെറിയ ചില കൂട്ടിച്ചേർക്കലുകൾ നിർദേശിച്ച അദ്ദേഹം, ശിൽപത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്താതെ പൂർത്തിയാക്കണമെന്ന് അഭ്യർത്ഥിച്ചു. സി.പി.എം സ്ഥാപക നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ 3.5 അടി ഉയരമുള്ള അർധകായ ശിൽപമാണ് ഉണ്ണി കാനായി ഒരുക്കുന്നത്. ആലപ്പുഴയിലെ വി.എസിന്റെ വീട്ടിൽ സ്ഥാപിക്കുന്നതിനാണ് ശിൽപം നിർമിക്കുന്നത്.

ഫൈബർ ഗ്ലാസിൽ പൂർത്തിയാക്കി വെങ്കല നിറം നൽകിയാണ് ശിൽപം ഒരുക്കുന്നത്. ചിരിക്കുന്ന മുഖത്തോടെ ജനങ്ങളെ നോക്കുന്ന രീതിയിലാണ് ഡിസൈൻ. മകൻ അരുൺ കുമാറിന്റെ നിർദേശപ്രകാരമാണ് ഉണ്ണി കാനായി ശിൽപം തയ്യാറാക്കുന്നത്. വി.എസിന്റെ ഒന്നാം ചരമവാർഷികമായ ജൂലൈ 21ന് ആലപ്പുഴയിലെ വീട്ടിൽ ശിൽപം അനാച്ഛാദനം ചെയ്യും.

Content Highlight: The bust of V.S., crafted by renowned sculptor Unni Kanayi, has been completed; his son Arun Kumar visited to see it.

Next TV

Related Stories
ഓപ്പറേഷൻ തൂഫാൻ: മർച്ചന്റ് അസോസിയേഷൻ, പോലീസ്, എക്സൈസ് സംയുക്ത ക്യാമ്പയിൻ പോസ്റ്റർ പ്രകാശനം നടത്തി

Jul 21, 2026 10:26 AM

ഓപ്പറേഷൻ തൂഫാൻ: മർച്ചന്റ് അസോസിയേഷൻ, പോലീസ്, എക്സൈസ് സംയുക്ത ക്യാമ്പയിൻ പോസ്റ്റർ പ്രകാശനം നടത്തി

ഓപ്പറേഷൻ തൂഫാൻ: മർച്ചന്റ് അസോസിയേഷൻ, പോലീസ്, എക്സൈസ് സംയുക്ത ക്യാമ്പയിൻ പോസ്റ്റർ പ്രകാശനം...

Read More >>
ഡൽഹി വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപനം നടത്തി CITU മയ്യിൽ ഏറിയ കമ്മറ്റി പ്രകടനം നടത്തി

Jul 21, 2026 09:29 AM

ഡൽഹി വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപനം നടത്തി CITU മയ്യിൽ ഏറിയ കമ്മറ്റി പ്രകടനം നടത്തി

ഡൽഹി വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപനം നടത്തി CITU മയ്യിൽ ഏറിയ കമ്മറ്റി പ്രകടനം...

Read More >>
യുക്രൈനില്‍ കപ്പല്‍ ആക്രമണം; കൊല്ലപ്പെട്ടവരിൽ വെള്ളരിക്കുണ്ട് സ്വദേശിയും

Jul 20, 2026 09:52 PM

യുക്രൈനില്‍ കപ്പല്‍ ആക്രമണം; കൊല്ലപ്പെട്ടവരിൽ വെള്ളരിക്കുണ്ട് സ്വദേശിയും

യുക്രൈനില്‍ കപ്പല്‍ ആക്രമണം; കൊല്ലപ്പെട്ടവരിൽ വെള്ളരിക്കുണ്ട് സ്വദേശിയും...

Read More >>
തിരുവോണം ബംപർ ജില്ലാതല പ്രകാശനം കണ്ണൂരിൽ നടന്നു: ഒന്നാം സമ്മാനം 30 കോടി, 22 കോടിപതികളെ സൃഷ്ടിക്കും

Jul 20, 2026 05:24 PM

തിരുവോണം ബംപർ ജില്ലാതല പ്രകാശനം കണ്ണൂരിൽ നടന്നു: ഒന്നാം സമ്മാനം 30 കോടി, 22 കോടിപതികളെ സൃഷ്ടിക്കും

തിരുവോണം ബംപർ ജില്ലാതല പ്രകാശനം കണ്ണൂരിൽ നടന്നു: ഒന്നാം സമ്മാനം 30 കോടി, 22 കോടിപതികളെ...

Read More >>
സംസ്ഥാന പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ്; മെഡലുകൾ വാരിക്കൂട്ടി തളിപ്പറമ്പ് റാംബോ ഫിറ്റ്നസ് ജിം അംഗങ്ങൾ

Jul 20, 2026 05:20 PM

സംസ്ഥാന പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ്; മെഡലുകൾ വാരിക്കൂട്ടി തളിപ്പറമ്പ് റാംബോ ഫിറ്റ്നസ് ജിം അംഗങ്ങൾ

സംസ്ഥാന പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ്; മെഡലുകൾ വാരിക്കൂട്ടി തളിപ്പറമ്പ് റാംബോ ഫിറ്റ്നസ് ജിം...

Read More >>
2.5 ലിറ്റർ ചാരായവുമായി യുവാവ് എക്സൈസ് പിടിയിൽ

Jul 20, 2026 05:15 PM

2.5 ലിറ്റർ ചാരായവുമായി യുവാവ് എക്സൈസ് പിടിയിൽ

2.5 ലിറ്റർ ചാരായവുമായി യുവാവ് എക്സൈസ്...

Read More >>
Top Stories

News Roundup

GCC News

Entertainment News