ധർമ്മശാലയിൽ പ്ലാസ്റ്റിക് കമ്പനിയുടെ വേസ്റ്റ് ഗോഡൗണിൽ തീപിടുത്തം: തളിപ്പറമ്പ് അഗ്നിശമനസേനയുടെ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി

ധർമ്മശാലയിൽ പ്ലാസ്റ്റിക് കമ്പനിയുടെ വേസ്റ്റ് ഗോഡൗണിൽ തീപിടുത്തം: തളിപ്പറമ്പ് അഗ്നിശമനസേനയുടെ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി
May 2, 2024 07:40 PM | By Sufaija PP

തളിപ്പറമ്പ്: ധർമ്മശാലയിൽ ഗ്രീന്‍ എര്‍ത്ത് കമ്പനി ശേഖരിച്ച പ്ലാസ്റ്റിക് ശേഖരത്തിന് തീപ്പിടിച്ചു. ആന്തൂര്‍ വ്യവസായ മേഖലയിലെ കോഴിക്കോട് സ്വദേശി മുഹമ്മദ് അര്‍ഷാദിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക്‌ വേണ്ടി ശേഖരിച്ച വന്‍ പ്ലാസ്റ്റിക്ക് ശേഖരത്തിനാണ് ഇന്ന് രാവിലെ തീപിടിച്ചത്. വിവരമറിഞ്ഞ ഉടന്‍ തളിപ്പറമ്പ് അഗ്‌നിരക്ഷാസേന സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തില്‍ എത്തിയ സേനയാണ് തീയണച്ചത്.

തളിപ്പറമ്പ് അഗ്നിശമനസേനാ കേന്ദ്രത്തിലെ രണ്ട് യൂണിറ്റുകള്‍ എട്ട് ടാങ്ക് വെള്ളം ഉപയോഗിച്ചാണ് നാലുമണിക്കൂര്‍ സമയമെടുത്ത് തീ നിയന്ത്രണവിധേയമാക്കിയത്. സേനയുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് സമീപത്ത് ഉണ്ടായിരുന്ന മറ്റ് വ്യവസായസ്ഥാപനങ്ങളിലേക്ക് തീ പടരാതെ തടയാന്‍ കഴിഞ്ഞത്. ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍മാരായ കെ.വി.സഹദേവന്‍, കെ.രാജീവന്‍, ടി.വി.പ്രകാശന്‍, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ കെ.വി.രാജീവന്‍, ടി.വി.രജീഷ്‌കുമാര്‍, കെ.ബിജു, കെ.ധനേഷ്, നിമേഷ്, കെ.പി.അര്‍ജ്ജുന്‍, മഹേഷ്, ഹോംഗാര്‍ഡുമാരായ സജീന്ദ്രന്‍, രവീന്ദ്രന്‍, ഭാസ്‌കരന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Fire breaks out in plastic company's waste warehouse

Next TV

Related Stories
മയക്കുമരുന്ന് ലഹരിയിൽ യുവാവിന്റെ പരാക്രമത്തിൽ അയൽവാസിക്ക്‌ കുത്തേറ്റു

Mar 15, 2025 09:12 PM

മയക്കുമരുന്ന് ലഹരിയിൽ യുവാവിന്റെ പരാക്രമത്തിൽ അയൽവാസിക്ക്‌ കുത്തേറ്റു

മയക്കുമരുന്ന് ലഹരിയിൽ യുവാവിന്റെ പരാക്രമത്തിൽ അയൽവാസിക്ക്‌...

Read More >>
സ്കൂളിൽ അധ്യാപകർക്ക്‌ കൈയിൽ ചെറുചൂരൽ കരുതാം, പരാതി നൽകിയാൽ പോലീസ് വെറുതേ കേസെടുക്കരുതെന്നും ഹൈക്കോടതി

Mar 15, 2025 09:08 PM

സ്കൂളിൽ അധ്യാപകർക്ക്‌ കൈയിൽ ചെറുചൂരൽ കരുതാം, പരാതി നൽകിയാൽ പോലീസ് വെറുതേ കേസെടുക്കരുതെന്നും ഹൈക്കോടതി

സ്കൂളിൽ അധ്യാപകർക്ക്‌ കൈയിൽ ചെറുചൂരൽ കരുതാം , പരാതി നൽകിയാൽ പോലീസ് വെറുതേ കേസെടുക്കരുതെന്നും...

Read More >>
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

Mar 15, 2025 09:06 PM

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്...

Read More >>
മലിന ജലം പൊതു സ്ഥലത്തേക്ക് ഒഴുക്കിവിടൽ.ക്വാർട്ടേഴ്സിന് 25000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Mar 15, 2025 09:02 PM

മലിന ജലം പൊതു സ്ഥലത്തേക്ക് ഒഴുക്കിവിടൽ.ക്വാർട്ടേഴ്സിന് 25000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

മലിന ജലം പൊതു സ്ഥലത്തേക്ക് ഒഴുക്കിവിടൽ.ക്വാർട്ടേഴ്സിന് 25000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
പട്ടുവം യൂ പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

Mar 15, 2025 06:43 PM

പട്ടുവം യൂ പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

പട്ടുവം യൂ പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഫ്ലാഷ് മോബ്...

Read More >>
പോലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച് മണൽ വാഹനവുമായി കടന്നു കളഞ്ഞ പ്രതികൾ പിടിയിലായി

Mar 15, 2025 06:40 PM

പോലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച് മണൽ വാഹനവുമായി കടന്നു കളഞ്ഞ പ്രതികൾ പിടിയിലായി

പോലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച് മണൽ വാഹനവുമായി കടന്നു കളഞ്ഞ പ്രതികൾ...

Read More >>
Top Stories