ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പയ്യന്നൂർ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് പയ്യന്നൂർ ഒറിക്സ് കോംപ്ലക്സ് ഉടമക്ക് സ്‌ക്വാഡ് 25000 രൂപ പിഴ ചുമത്തി.ക്വാർട്ടേഴ്സിലെ ബാത്‌റൂമിലെ ഫ്ലോറുകളിൽ നിന്നുള്ള മലിനജലം തുറസ്സായി പൊതുറോഡിനു സമീപത്തുള്ള പൊതു ഓവുചാലിലേക്ക് ഒഴുക്കി വിടുന്നതായി കണ്ടെത്തി.

തുറസായി ഒഴുക്കി വിടുന്ന മലിനജലം പ്രദേശത്ത് ദുർഗന്ധം പരത്തുന്നതായും സമീപത്ത് പ്രവർത്തിച്ചു വരുന്ന സ്ഥാപനങ്ങൾക്കും പൊതു ജനങ്ങൾക്കും വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും സ്‌ക്വാഡിന് പരിശോധനയിൽ ബോധ്യപ്പെട്ടു.ക്വാർട്ടേഴ്സിന്റെ പുറകിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടി ഇട്ട് കത്തിച്ചു വരുന്നതായും കണ്ടെത്തി.
കൂടാതെ ക്വാർട്ടേഴ്സിൽ നിന്നുള്ള മാലിന്യങ്ങൾ ക്വാട്ടേഴ്‌സിന്റെ മതിലിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലേയ്ക്ക് വലിച്ചെറിഞ്ഞതായും കണ്ടെത്തി.ഉടൻ തന്നെ ഈ മാലിന്യ പ്രശ്‌നത്തിന് ശാസ്ത്രീയമായ പരിഹാരം കാണണമെന്ന് സ്‌ക്വാഡ് ക്വാർട്ടേഴ്‌സ് നടത്തിപ്പുകാരന് നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷറഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി. കെ, പയ്യന്നൂർ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ശ്യാം കൃഷ്ണ ഒ. കെ തുടങ്ങിയവർ പങ്കെടുത്തു.
Enforcement squad