കണ്ണപുരം : ചെറുകുന്ന് വി ഫിറ്റ് ജിം ആൻ്റ് ഫിറ്റ്നസ് സെൻ്റർ , കണ്ണപുരം ജനമൈത്രി പോലീസ്, പറശ്ശിനിക്കടവ് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചെറുകുന്ന് തറക്കുസമീപം ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തി.

കണ്ണപുരം പോലീസ് സബ് ഇൻസ്പെക്ടർ പി. ബാബുമോൻ ഉദ്ഘാടനം ചെയ്തു. നിവേദ്യ അധ്യക്ഷത വഹിച്ചു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പറശ്ശിനിക്കടവ് ഏരിയ ജനറൽ സെക്രട്ടറി ഡോ. ഒ.വി. രേവതി, ഏരിയ കൺവീനർ ഡോ. ഫർസാന പർവീൺ എന്നിവർ ക്ലാസെടുത്തു.
സിവിൽ പോലീസ് ഓഫീസർ സിജു ചെക്കിക്കുളം ഉമേഷ് കുമാർ കണ്ണപുരം, ലാൽ കിരൺ, അനൂപ് കുമാർ എന്നിവർ പ്രസംഗിച്ചു.
Awareness class