വടകര: വില്യാപ്പള്ളിയിൽ മയക്കുമരുന്ന് ലഹരിയിൽ യുവാവിന്റെ പരാക്രമത്തിൽ അയൽവാസിക്ക് കുത്തേറ്റു. മറ്റൊരാൾക്ക് പരിക്കേറ്റു. വില്യാപ്പള്ളി കൊല്ലറോത്ത് സുജിത്തിനാണ് കുത്തേറ്റത്. കുത്തുന്നത് തടയാൻ ശ്രമിച്ച ശശിത്ത് കുമാറിന് പരിക്കേറ്റു.
വില്യാപ്പള്ളിയിലെ കൊല്ലറോത്ത് ശ്രീരേഷ് (മുത്തു) ആണ് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിൽ അക്രമം നടത്തിയത്. വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. വടകര പൊലീസ് സ്ഥലത്തെത്തി. ശ്രീരേഷിനെ വീട് വളഞ്ഞാണ് പൊലീസ് പിടികൂടിയത്.
Drug use