കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2025 ഫെബ്രുവരി 7,8,9,10 തിയ്യതികളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും, 21,22,23 തിയ്യതികളില്‍ സ്കൂള്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ. ഇന്ത്യയിലും വിദേശങ്ങളിലുമായി രജിസ്റ്റർ ചെയ്ത 2,68,921 വിദ്യാര്‍ത്ഥികളില്‍ 2,65,395 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ഇതില്‍ 2,60,256 പേര്‍ വിജയിച്ചു (98.06 ശതമാനം). ആകെ വിജയിച്ചവരില്‍ 8,304 പേര്‍ ടോപ് പ്ലസും, 57,105 പേര്‍ ഡിസ്റ്റിംഗ്ഷനും, 89,166 പേര്‍ ഫസ്റ്റ് ക്ലാസും, 38,539 പേര്‍ സെക്കന്റ് ക്ലാസും, 67,142 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി.
2,49,503 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 2,44,627 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (98.05%). സ്കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം നടത്തിയ പരീക്ഷയില്‍ 14,904 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 14,696 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (98.60%). അല്‍ബിര്‍റ് സ്കൂളില്‍ നിന്നും പൊതുപരീക്ഷക്ക് രജിസ്റ്റർ ചെയ്ത 168 പേരില്‍ 163 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (97.02%). വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള കേരളേതര സംസ്ഥാനങ്ങളിലെ ഹാദിയ മദ്റസകളില്‍ പൊതുപരീക്ഷക്ക് പങ്കെടുത്ത 820 വിദ്യാര്‍ത്ഥികളില്‍ 770 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (93.90%).
പരീക്ഷാ ഫലം www.samastha.info, http://result.samastha.info/ എന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാവും. ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ഏപ്രില്‍ 13ന് നടക്കുന്ന ''സേ’’പരീക്ഷയില്‍ പങ്കെടുക്കാം.
Samastha