തളിപ്പറമ്പ:പട്ടുവം യൂ പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.മുറിയാത്തോട്, കാവുങ്കൽ , കവിൻ മുനമ്പ്, കുഞ്ഞിമതിലകം,കോട്ടക്കിൽ എന്നിവിടങ്ങളിലാണ്ഫ്ലാഷ് മോബ് അവതരിപ്പിച്ചത്.

മുറിയാത്തോട്ടെ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ പരിസരത്ത് വെച്ച് പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌പി ശ്രീമതിഫ്ലാഷ് മോബ് ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡണ്ട്യു മോഹൻദാസ് അധ്യക്ഷതവഹിച്ചു .
പ്രഥമ അധ്യാപികപി വി നിഷ സ്വാഗതവുംവിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സീനത്ത് മഠത്തിൽ നന്ദിയും പറഞ്ഞു.
A flash mob was organized