സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഇരിപ്പിടം നൽകണം, കുടിവെള്ളം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം ; സർക്കുലർ പാലിച്ചില്ലെങ്കിൽ കടുത്ത നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി

സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഇരിപ്പിടം നൽകണം, കുടിവെള്ളം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം ; സർക്കുലർ പാലിച്ചില്ലെങ്കിൽ കടുത്ത നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി
Mar 15, 2025 03:08 PM | By Sufaija PP

തിരുവനന്തപുരം: സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഒരുക്കേണ്ട സംവിധാനങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന നിര്‍ദേശവുമായി മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ കടകളിലും മറ്റ് വാണിജ്യസ്ഥാപനങ്ങളിലും സ്ഥാപനത്തിന് പുറത്തും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമകൾ ഇരിപ്പിടം, പ്രതികൂല കാലാവസ്ഥ പ്രതിരോധിക്കുന്നതിനാവശ്യമായ കുട, കുടിവെള്ളം മറ്റ് അടിസ്ഥാന സംവിധാനങ്ങൾ തുടങ്ങിയവ ഒരുക്കണമെന്ന  തൊഴിൽ വകുപ്പ് സർക്കുലറിലെ നിർദേശങ്ങൾ തൊഴിലുടമകൾ പാലിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നാണ് തൊഴിൽ മന്ത്രി നിര്‍ദേശിച്ചിട്ടുള്ളത്. 

നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ തുടങ്ങിയ പ്രധാന പാതയോരങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്ന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർ പല അവസരങ്ങളിലും തങ്ങളുടെ സ്ഥാപനത്തിലേക്ക് യാത്രക്കാരായ കസ്റ്റമേഴ്‌സിനെ എത്തിക്കുന്നതിനായി മണിക്കുറുകളോളം വെയിലത്ത് നിന്ന് ജോലി ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ഇരിപ്പിടം അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന് തൊഴിൽ വകുപ്പ് സർക്കുലർ ഇറക്കിയത്. 

വെയിലത്തും ദുഷ്‌കരമായ കാലാവസ്ഥയിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് സുരക്ഷാമാനദണ്ഡങ്ങൾ പ്രകാരമുള്ള ഡേ/നൈറ്റ് റിഫ്‌ളക്ടീവ് കോട്ടുകൾ, തൊപ്പി, കുടകൾ, കുടിവെള്ളം, സുരക്ഷാ കണ്ണടകൾ എന്നിവ തൊഴിലുടമകൾ നൽകണം. തൊഴിലുടമകൾ ഈ നിർദ്ദേശം പാലിക്കുന്നുണ്ടെന്ന് ജില്ലാ ലേബർ ഓഫീസർമാർ  ഉറപ്പുവരുത്തണം. ഇതിനായി ജില്ലാ ലേബർ ഓഫീസർമാരുടെ നേതൃത്വത്തിൽ സെക്യൂരിറ്റി മേഖല കേന്ദ്രീകരിച്ച് സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധനകൾ നടത്തണം. 

മിനിമം വേതനം, ഓവർടൈം വേതനം. അർഹമായ ലീവുകൾ, തൊഴിൽപരമായ മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കൂടാതെ സ്ഥാപനം വേതന സുരക്ഷാ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു.  നിയമലംഘനങ്ങൾ കണ്ടെത്തിയാലും സർക്കുലറിലെ നിർദ്ദേശങ്ങൾ പാലിക്കാത്ത സാഹചര്യത്തിലും തൊഴിലുടമകൾക്കെതിരെ  നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു

Security staff

Next TV

Related Stories
മയക്കുമരുന്ന് ലഹരിയിൽ യുവാവിന്റെ പരാക്രമത്തിൽ അയൽവാസിക്ക്‌ കുത്തേറ്റു

Mar 15, 2025 09:12 PM

മയക്കുമരുന്ന് ലഹരിയിൽ യുവാവിന്റെ പരാക്രമത്തിൽ അയൽവാസിക്ക്‌ കുത്തേറ്റു

മയക്കുമരുന്ന് ലഹരിയിൽ യുവാവിന്റെ പരാക്രമത്തിൽ അയൽവാസിക്ക്‌...

Read More >>
സ്കൂളിൽ അധ്യാപകർക്ക്‌ കൈയിൽ ചെറുചൂരൽ കരുതാം, പരാതി നൽകിയാൽ പോലീസ് വെറുതേ കേസെടുക്കരുതെന്നും ഹൈക്കോടതി

Mar 15, 2025 09:08 PM

സ്കൂളിൽ അധ്യാപകർക്ക്‌ കൈയിൽ ചെറുചൂരൽ കരുതാം, പരാതി നൽകിയാൽ പോലീസ് വെറുതേ കേസെടുക്കരുതെന്നും ഹൈക്കോടതി

സ്കൂളിൽ അധ്യാപകർക്ക്‌ കൈയിൽ ചെറുചൂരൽ കരുതാം , പരാതി നൽകിയാൽ പോലീസ് വെറുതേ കേസെടുക്കരുതെന്നും...

Read More >>
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

Mar 15, 2025 09:06 PM

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്...

Read More >>
മലിന ജലം പൊതു സ്ഥലത്തേക്ക് ഒഴുക്കിവിടൽ.ക്വാർട്ടേഴ്സിന് 25000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Mar 15, 2025 09:02 PM

മലിന ജലം പൊതു സ്ഥലത്തേക്ക് ഒഴുക്കിവിടൽ.ക്വാർട്ടേഴ്സിന് 25000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

മലിന ജലം പൊതു സ്ഥലത്തേക്ക് ഒഴുക്കിവിടൽ.ക്വാർട്ടേഴ്സിന് 25000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
പട്ടുവം യൂ പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

Mar 15, 2025 06:43 PM

പട്ടുവം യൂ പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

പട്ടുവം യൂ പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഫ്ലാഷ് മോബ്...

Read More >>
പോലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച് മണൽ വാഹനവുമായി കടന്നു കളഞ്ഞ പ്രതികൾ പിടിയിലായി

Mar 15, 2025 06:40 PM

പോലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച് മണൽ വാഹനവുമായി കടന്നു കളഞ്ഞ പ്രതികൾ പിടിയിലായി

പോലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച് മണൽ വാഹനവുമായി കടന്നു കളഞ്ഞ പ്രതികൾ...

Read More >>
Top Stories

News Roundup