കൊച്ചി : അനധികൃതമായി ബോർഡുകളും കൊടിതോരണങ്ങളും വെക്കുന്നത് നിയമവിരുദ്ധമാണെന്നും ഇതിനെതിരേ പിഴചുമത്തുന്നതടക്കമുള്ള കർശന നടപടി വേണമെന്നും ഹൈക്കോടതി. അനധികൃതമായി വെക്കുന്നവർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണം.

ഇത് ഉറപ്പാക്കുന്നതിനായി ഹൈക്കോടതിയുടെ മുൻ ഉത്തരവുകളും സർക്കാർ സർക്കുലറുകളും നടപ്പാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. പൊതുസ്ഥലത്ത് അനധികൃത ബോർഡുകളും കൊടിതോരണങ്ങളും വെക്കുന്നതിനെതിരേ ഫയൽചെയ്ത ഹർജികൾ തീർപ്പാക്കിയാണ് ഉത്തരവ്.
Illegal board