പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ബൈപ്പാസ് സർജറിയും ആൻജിയോപ്ലാസ്റ്റിയും മുടങ്ങിയിട്ട് മാസങ്ങളായി

പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ബൈപ്പാസ് സർജറിയും ആൻജിയോപ്ലാസ്റ്റിയും മുടങ്ങിയിട്ട് മാസങ്ങളായി
Jun 21, 2024 05:23 PM | By Sufaija PP

പരിയാരം: ഹൃദയ പരിശോധനയ്ക്കും, ആൻ്റിയോ പ്ലാസ്റ്റി ചെയ്യുവാനും ഉപയോഗിക്കുന്ന കാത്ത് ലാബ് തകരാറിലായതോടെ ഹൃദയ രോഗികൾ ദുരിതത്തിലായി. ബൈപാസ് ശസ്ത്രക്രിയക്ക് പുറമെ ആൻജിയോ പ്ലാസ്റ്റിയും മുടങ്ങിയതോടെ കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ഹൃദയാലയത്തിൻ്റെ താളം തെറ്റിയ നിലയിലാണ്. മൂന്ന് കാത്ത് ലാബാണ് കണ്ണൂർ ഗവ മെഡിക്കൽ കോളേജിലുളളത് അതിൽ ഒന്ന് 15 വർഷത്തെ കാലപ്പഴക്കത്താലും, തകരാറുകൾ കാരണവും പ്രവർത്തിക്കുന്നില്ല ,രണ്ടാമത്തെ കാത്ത് ലാബിന് 12 വർഷത്തെ പഴക്കമുണ്ട് ഇതിൽ നവീകരണത്തിൻ്റെ ഭാഗമായി എസി സൗകര്യം ഇല്ലാത്തതിനാൽ ഇതും പ്രവർത്തിക്കുന്നില്ല.

നിലവിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നത് രണ്ടര വർഷം മുൻപ് സ്ഥാപിച്ച കാത്ത് ലാബ് ആയിരുന്നു.കഴിഞ്ഞ ദിവസം ഇതും തകരാറിലായതോടെയാണ് ഹൃദയശസ്ത്രക്രിയ പൂർണമായും നിലച്ചത്.ഇതോട് കൂടി കൂട്ട ഡിസ്ചാർജാണ് ഇന്നലെ മെഡിക്കൽ കോളേജിൽ നടന്നത്.ശസ്ത്രക്രിയയും, പരിശോധനയും നിലച്ചതോടെ രോഗികൾക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.ഇത് സാധാരണക്കാരായ രോഗികളെ ഏറെ ദുരിതത്തിലാക്കിയിട്ടുണ്ട്. ഇനി എന്താണ് വേണ്ടതെന്ന് തങ്ങൾക്ക് അറിയില്ല എന്നും സ്വകാര്യ ഹോസ്പിറ്റലിനെ ആശ്രയിക്കാൻ തക്ക സാമ്പത്തിക ശേഷി തങ്ങൾക്കില്ല എന്ന് ഒരു രോഗികൾ കണ്ണീരോടെ പറയുന്നതിനും മെഡിക്കൽ കോളേജ് സാക്ഷ്യം വഹിച്ചു.

26 രോഗികളേയാണ് കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്ത്ത്. കാത്ത് ലാബിൻ്റെ പ്രവർത്തനം തകരാറിലായതിനാലാണ് ആൻജിയോപ്ലാസ്റ്റി തടസ്സപ്പെടാൻ കാരണം.കാത്ത് ലാബ് മിഷ്യൻ്റെ കമ്പനിയെ ബന്ധപ്പെട്ടിട്ടുണ്ട് തകരാറിലായ സ്പെയർപാട്സ് സിംഗപ്പൂരിൽ നിന്ന് വരേണ്ടതാണ് അതിനുള്ള നടപടികൾ പൂർത്തികരിച്ചിട്ടുണ്ട്. ഏതാനും ദിവസത്തിനുള്ളിൽ അത് എത്തിച്ചേരും, അത് കൂടാതെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി എസി സൗകര്യം ഇല്ലാത്തതിനാൽ പ്രവർത്തിക്കാത്ത മറ്റൊരു കാത്ത് ലാബിൽ സ്പിളിറ്റഡ് എസി സജ്ജീകരിച്ച് കാത്ത് ലാബ് പ്രവർത്തനക്ഷമമാക്കാനുള്ള ശ്രമവും നടത്തുന്നുണ്ട് .രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ആൻജിയോ പ്ലാസ്റ്റി ആരംഭിക്കുവാനാകുമെന്നാണ് കരുതുന്നതെന്നും കണ്ണൂർ ഗവ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ കെ സുദീപ് പറഞ്ഞു

Pariyaram Kannur Government Medical College

Next TV

Related Stories
ചൊറുക്കള -ബാവുപ്പറമ്പ് -മയ്യിൽ-കോളോളം-മട്ടന്നൂർ എയർപോർട്ട് ലിങ്ക് റോഡിനുള്ള ഭൂമി ഏറ്റെടുക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താൻ തീരുമാനം

Oct 7, 2025 07:13 PM

ചൊറുക്കള -ബാവുപ്പറമ്പ് -മയ്യിൽ-കോളോളം-മട്ടന്നൂർ എയർപോർട്ട് ലിങ്ക് റോഡിനുള്ള ഭൂമി ഏറ്റെടുക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താൻ തീരുമാനം

ചൊറുക്കള -–ബാവുപ്പറമ്പ്– -മയ്യിൽ-–കോളോളം –മട്ടന്നൂർ എയർപോർട്ട് ലിങ്ക് റോഡിനുള്ള ഭൂമി ഏറ്റെടുക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താൻ...

Read More >>
പാമ്പുരുത്തിക്ക് സംരക്ഷണകവചം വരുന്നു, ഡിസാസ്റ്റർ മാനേജ്മെന്റ് സംഘം പ്രദേശം സന്ദർശിച്ചു, കരിങ്കൽ ഭിത്തി നിർമ്മിക്കും

Oct 7, 2025 07:09 PM

പാമ്പുരുത്തിക്ക് സംരക്ഷണകവചം വരുന്നു, ഡിസാസ്റ്റർ മാനേജ്മെന്റ് സംഘം പ്രദേശം സന്ദർശിച്ചു, കരിങ്കൽ ഭിത്തി നിർമ്മിക്കും

പാമ്പുരുത്തിക്ക് സംരക്ഷണകവചം വരുന്നു, ഡിസാസ്റ്റർ മാനേജ്മെന്റ് സംഘം പ്രദേശം സന്ദർശിച്ചു, കരിങ്കൽ ഭിത്തി...

Read More >>
വെൽഫെയർ സ്‌കീം: തളിപ്പറമ്പ് മണ്ഡലം ഹം സഫർ ക്യാമ്പയിനിന്  ഉജ്ജ്വല തുടക്കം

Oct 7, 2025 07:05 PM

വെൽഫെയർ സ്‌കീം: തളിപ്പറമ്പ് മണ്ഡലം ഹം സഫർ ക്യാമ്പയിനിന് ഉജ്ജ്വല തുടക്കം

വെൽഫെയർ സ്‌കീം: തളിപ്പറമ്പ് മണ്ഡലം ഹം സഫർ ക്യാമ്പയിനിന് ഉജ്ജ്വല...

Read More >>
പി എസ് സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

Oct 7, 2025 05:08 PM

പി എസ് സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

പി എസ് സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ...

Read More >>
ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്ക്കൻ മരിച്ചു

Oct 7, 2025 04:50 PM

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്ക്കൻ മരിച്ചു

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്ക്കൻ...

Read More >>
പാപ്പിനിശ്ശേരിയിൽ 2023 മുതൽ ചികിത്സ നടത്തിയ വ്യാജ ഡോക്ടർക്കെതിരെ കേസ്

Oct 7, 2025 02:36 PM

പാപ്പിനിശ്ശേരിയിൽ 2023 മുതൽ ചികിത്സ നടത്തിയ വ്യാജ ഡോക്ടർക്കെതിരെ കേസ്

പാപ്പിനിശ്ശേരിയിൽ 2023 മുതൽ ചികിത്സ നടത്തിയ വ്യാജ ഡോക്ടർക്കെതിരെ കേസ്...

Read More >>
Top Stories

News Roundup

//Truevisionall