ദുബൈ തളിപ്പറമ്പ് മണ്ഡലം കെഎംസിസിയുടെ കീഴിൽ വെൽഫെയർ സ്‌കീം ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് മുസ്തഫ മൗലവി ചെറിയൂരിന്റെ പ്രാർത്ഥനയോടെ പ്രസിഡന്റ് താഹിറലിയുടെ അധ്യക്ഷതയിൽ വെൽഫെയർ സ്‌കീം വൈസ് ചെയർമാൻ ഒ. മൊയ്തു പ്രവർത്തന ഉദ്ഘാടനവും സ്‌കീമിൽ പുതുതായി ചേർത്ത് ക്യാമ്പയിൻ പ്രചരണ ഉദ്ഘാടനം ജില്ല പ്രസിഡന്റ് സൈനുദ്ധീൻ ചേലേരി നിർവ്വഹിച്ചുകൊണ്ട് തുടക്കമായി .
ദുബൈ കെഎംസിസി ഓഫീസിൽ നടന്ന മണ്ഡലം പ്രവർത്തക സമിതി യോഗം ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറി അബ്ദുൽ കാദർ അരിപ്പാമ്ബ്ര വെൽഫെയറിനെ കുറിച്ചുള്ള വിശദീകരണവും മുഖ്യ പ്രഭാഷണവും നടത്തി കണ്ണൂർ ജില്ലാ കെഎംസിസി വെൽഫെയർ കൺവീനർ അലി ഉളിയിൽ ജോയിൻ കൺവീനർ യൂനസ് സികെപി ജില്ലാ സെക്രട്ടറി ബഷീർ കാവുമ്പാടി , മണ്ഡലം കോർഡിനേറ്റർ ഷാജഹാൻ മയ്യിൽ , മുനിസിപ്പൽ പഞ്ചായത്ത് കമ്മിറ്റികളെ പ്രതിനിധീകരിച്ചു കൊണ്ട് സമീർ കടമ്പേരി , ജസീം കെ സി , അഹമ്മദ് മയ്യിൽ , മുജീബ് ചപ്പാരപ്പടവ് , ശംസുദ്ധീൻ കുറ്റിയാട്ടൂർ , ഷംസീർ കുറുമാത്തൂർ ,ഇർഷാദ് ചെറിയൂർ എന്നിവർ ആശംസകൾ അർപ്പിച്ചു . അൽത്താഫ് കുറുമാത്തൂർ , ഹൈദർ പൂമംഗലം , അഹമ്മദ് ചപ്പാരപ്പടവ് , ബദ്‌രി കുറ്റിയാട്ടൂർ സംബന്ധിച്ചു മണ്ഡലം സെക്രട്ടറി ശരീഫ് പെരുമാളാവാദ് സ്വാഗതവും ട്രഷർ റഷീദ് പരിയാരം നന്ദി രേഖപ്പെടുത്തി.
ham safar