തളിപ്പറമ്പ് തെക്ക് ഉപജില്ല വിദ്യാഭ്യാസ ഓഫീസ് കെട്ടിടം നിർമിക്കുന്നതിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.2010 മുതലാണ് മയ്യിലിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. ഏഴ് ഗവൺമെൻ്റ് സ്കൂളുകളും 49 എയ്ഡഡ് സ്കൂളുകളും അഞ്ച് ഹയർ സെക്കൻഡറി സ്കൂളുകളും ഇതിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
8309 കുട്ടികളും പഠിക്കുന്നു. നിലവിൽ മയ്യിൽ ടൗണിലെ വാടക കെട്ടിടത്തിലാണ് എഇഒ ഓഫീസ് പ്രവർത്തിക്കുന്നത്. കെട്ടിടം ഒഴിഞ്ഞു നൽകാൻ ഉടമ ആവശ്യപ്പെട്ടതിനെ തുടർന്ന് ഓഫീസിന് സ്വന്തം കെട്ടിടം നിർമിക്കുന്നതിനായി എം.വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ മുഖേന പൊതുവിദ്യാഭ്യാസ വകുപ്പിന് നൽകിയ അപേക്ഷയിലാണ് കെട്ടിട നിർമാണത്തിനുള്ള ഭരണാനുമതിയായത്. മയ്യിൽ ഐ എം എൻ എസ് ജി എച്ച് എസ് എസ് കെട്ടിടത്തോട് ചേർന്നാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് പുതിയ കെട്ടിടം പണിയുക.
DEO Office