ചട്ടുകപ്പാറ: കുറ്റ്യാട്ടൂർ പഞ്ചായത്തിലെ വെള്ളുവയൽ കണ്ണൻ പീടികക്ക് സമീപം താമസിക്കുന്ന അസം സ്വദേശിയായ യുവതിക്ക് പ്രസവവേദനയെ തുടർന്ന് കൂത്തുപ്പറമ്പ് സ്വകാര്യ ആശുപത്രിയിൽ കാണിച്ച് അവിടുത്തെ ഡോക്ടർ എത്രയും പെട്ടെന്ന് പരിയാരം മെഡിക്കൽ കോളേജിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും പൈസ ഇല്ല എന്ന കാരണത്താൽ പോയ ഓട്ടോയിൽ തന്നെ വീട്ടിലേക്ക് തിരിച്ചു വരുകയും.
തക്ക സമയത്ത് തന്നെ ഓട്ടോ ഡ്രൈവർ ആരോഗ്യ പ്രവർത്തകരെ ഈ വിവരം അറിയിക്കുകയും കൃത്യ സമയത്ത് തന്നെ കുറ്റ്യാട്ടൂർ FHC യിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് പി.പത്മിനിയുടെ നേതൃത്വത്തിൽ ആംബുലൻസിൽ പരിയാരം മെഡിക്കൽ കോളേജിൽ എത്തിക്കുകയും അവിടെ വെച്ച് പ്രസവം നടക്കുകയും അമ്മയും കുഞ്ഞും സുഖമായിരിക്കുകയും ചെയ്യുന്നു. ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് പി. പത്മിനിയോടൊപ്പം ആശ വർക്കർമാരായ എം.പി രേവതി, കെ.എം.ഷീബ, കെ.വി.രമാവതി, എം.കെ.രാഗിണി എന്നിവരും ഉണ്ടായിരുന്നു.
kuttyattoor