ആക്രിസാധനങ്ങളുടെ ലേലനടപടികളില്‍ ്രകമക്കേട്, നഗരസഭ ജീവനക്കാരന് സസ്‌പെന്‍ഷന്‍.നഗരസഭ സെക്ഷൻ ക്ലാർക്ക് വി വി ഷാജിയെയാണ് തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്
തളിപ്പറമ്പ് നഗരസഭയിലെ ആക്രി സാധനങ്ങള്‍ ലേലം ചെയ്യുന്നതിന് 2024 ജൂലൈ മാസം 26-ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ മുന്‍കൂര്‍ അനുമതി നല്‍കിയിരുന്നു.മുന്‍കൂര്‍ അനുമതി നല്‍കിയ വിഷയങ്ങള്‍ക്ക് തൊട്ടടുത്ത് ചേരുന്ന കൗണ്‍സില്‍ യോഗത്തിന്റെ അംഗീകാരം വാങ്ങണമെന്നിരിക്കെ ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെയായും കൗണ്‍സിലിന്റെ അംഗീകാരം വാങ്ങിയില്ല.സി.പി.എം നേതാവും നഗരസഭ കൗണ്‍സിലറുമായ സി.വി.ഗിരീശനാണ് പ്രശ്‌നം കൗണ്‍സില്‍ മുമ്പാകെ കൊണ്ടുവന്നത്.


നഗരസഭാ കൗണ്‍സിലര്‍ സി.വി.ഗിരീശന്‍ വിഷയം സംബന്ധിച്ച് ജോയന്റ് ഡയറക്ടര്‍ക്ക് പരാതി നല്‍കുകയും പരാതിയില്‍ മേല്‍ ജെ.ഡി. നഗരസഭാ സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഗുരുതരമായക്കോട് കണ്ടെത്തുകയും ചെയ്തു.
റിപ്പോര്‍ട്ട് തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് (തിരുവനന്തപുരം ) നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ ജീവനക്കാരന്‍ വി.വി.ഷാജിക്കെതിരെ സസ്‌പെന്‍ഷന്‍ നടപടി ഉണ്ടായത്.
വിവരാവകാശ പ്രകാരം ഫയല്‍ കോപ്പി ലഭിച്ചപ്പോഴാണ് ഞെട്ടിക്കുന്ന അഴിമതിയുടെ തെളിവുകള്‍ പുറത്ത് വരുന്നത്.2025 മെയ് 22 ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് വിഷയം പ്രതിപക്ഷം ഉന്നയിച്ചത്.
suspension