ധർമ്മശാല:ആന്തൂർ നഗരസഭ മിന്നും താരങ്ങൾ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു.കലോത്സവം കൽക്കോ ഹാളിൽ വൈസ് ചെയർപേർസൺ വി. സതീദേവിയുടെ അധ്യക്ഷതയിൽ ചെയർമാൻ വി. മുകുന്ദൻ ഉൽഘാടനം നിർവ്വഹിച്ചു.

കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് കണ്ണൂർ ജില്ലാ സെക്രട്ടറി ടി. എൻ. മുരളീധരൻ മുഖ്യാതിഥിയായിരുന്നു.
കലോത്സവത്തിന് ആശംസയർപ്പിച്ച് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി.പ്രേമരാജൻ, പി.കെ. മുഹമ്മദ് കുഞ്ഞി, ഓമനാ മുരളീധരൻ, കെ.പി. ഉണ്ണികൃഷ്ണൻ, കൗൺസിലർ മാരായ ടി.കെ.വി നാരായണൻ, എം.പി.നളിനി, ഭിന്ന ശേഷി സംഘടന പ്രതിനിധി ഉണ്ണികൃഷ്ണൻ, സക്കളം മരിയൻ സെൻറർ സ്പെഷ്യൽ സ്കൂൾ പ്രതിനിധി സിസ്റ്റർ ഡൊമിറ്റില്ല , ബഡ്സ് സ്കൂൾ പ്രിൻസിപ്പൽ പ്രഭാവതി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
ക്ഷേമകാര്യ സ്ഥിരി സമിതി അധ്യക്ഷ എം. ആമിന സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ അനുമോൾ നന്ദിയും അർപ്പിച്ചു.തുടർന്ന് ഭിന്നശേഷി വിദ്യാർത്ഥികളും കലാകാര്യന്മാരും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
Anthur Municipal Council organized a multi-disability arts festival