തളിപ്പറമ്പ്: പട്ടുവത്ത് അഞ്ചംഗ ചീട്ടുകളി സംഘം പിടിയിലായി.മുള്ളൂല്‍ പട്ടേരിവീട്ടില്‍ പി.സുരേശന്‍(49), മടക്കുടിയന്‍ വീട്ടില്‍ എം.സുനില്‍(46), മഠത്തില്‍ വീട്ടില്‍ എം.പ്രേമന്‍(57), കളത്തില്‍ വീട്ടില്‍ കെ.ഷൈജു(44), ഓടം വളപ്പില്‍ വീട്ടില്‍ ഒ.വി.കരുണാകരന്‍(63) എന്നിവരെയാണ്

ഇന്നലെ രാത്രി 9.35 ന് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.ഇവരില്‍ നിന്ന് 3050 രൂപയും പോലീസ് പിടിച്ചെടുത്തു.
മുള്ളൂല്‍ പട്ടുവം സ്‌ക്കൂള്‍ റോഡിന് സമീപത്തെ പൊതു സ്ഥലത്തുവെച്ചാണ് പുള്ളിമുറി ചീട്ടുകളി നടത്തവെ ഇവര്‍ പിടിയിലായത്.
Five people arrested