മയ്യിൽ കണ്ണാടിപ്പറമ്പിൽ ഉടമസ്ഥരെ വട്ടം ചുറ്റിച്ചൊരു സൈക്കിൾ മോഷണ പരമ്പര തുടരുന്നു.ഒരുവീട്ടിൽ നിന്ന് സൈക്കിൾ മോഷണം നടത്തുകയും മറ്റൊരാളുടെ വീട്ടിൽ കൊണ്ടുവയ്ക്കുകയും ചെയ്യുന്ന വിചിത്ര രീതിയാണ് മോഷ്ടാവിൻ്റേത്.

കണ്ണാടിപ്പറമ്പിലും സമീപങ്ങളിലുമായി നാല് പേരുടെ സൈക്കിളാണ് ഇങ്ങനെ വീട് മാറിയെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ആളെ കറക്കും സൈക്കിൾ മോഷണ പരമ്പര തുടങ്ങിയത്. ആരാണിതിന് പിന്നിലെന്ന് കണ്ടെത്തിയില്ലെങ്കിൽ നാളെ ആരും കള്ളനാകും എന്ന അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.മോഷ്ടാവ് പിന്തുടരുന്ന വിചിത്രരീതി ചർച്ചയായതോടെ മോഷ്ടാവിനെ കണ്ടെത്താൻ പൊലീസിൽ പരാതി നൽകി കാത്തിരിക്കുകയാണ് പ്രദേശവാസികൾ.
thefts