തളിപ്പറമ്പ:സി പി ഐ നേതാവും സ്വാതന്ത്ര്യ സമര സേനാനിയും പതിനഞ്ച് വർഷം തളിപ്പറമ്പ് പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന എ കെ പൊതുവാൾ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

കാഞ്ഞിരങ്ങാട്ടെ സി കെ ചന്ദ്രപ്പൻ സ്മാരകത്തിൽ വെച്ച് നടന്ന അനുസ്മരണ സമ്മേളനം സി പി ഐ ജില്ലാ സിക്രട്ടറി സി പി സന്തോഷ്കുമാർ ഉൽഘാടനം ചെയ്തു .തളിപ്പറമ്പ് മണ്ഡലം സെക്രട്ടരി പി കെ മുജീബ് റഹമാൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന കൗൺസിൽ അംഗം സി പി ഷൈജൻ അനുസ്മരണ പ്രഭാഷണം നടത്തി.
തളിപ്പറമ്പ മണ്ഡലം അസി: സെക്രട്ടരി ടി വി നാരായണൻ, സെക്രട്ടറിയേറ്റ് അംഗങ്ങയെ സി ലക്ഷമണൻ ,പി വി ബാബു,എ ബാലകൃഷ്ണൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ പയ്യരട്ട ഗംഗാധരൻ,എ കെ ശോഭന , എം രഘുനാഥ് പ്രസംഗിച്ചു.
ഒ വി പ്രമോദ് സ്വാഗതം പറഞ്ഞു
AK podudhuwal