കടമ്പേരി:ആന്തൂർ നഗരസഭ 9 കടമ്പേരി, 20 ധർമ്മശാല വാർഡുകളുടെ ഹരിത വാർഡ് പ്രഖ്യാപനം നടന്നു.

കടമ്പേരി സിആർസി പരിസരത്തുനിന്ന് ആരംഭിച്ച വിളംബരജാഥക്ക് ചെയർമാൻ പി.മുകുന്ദൻ ഫ്ലാഗ് ഓഫ് ചെയ്തു.
തുടർന്ന് ബക്കളം വയൽപരിസരത്ത് നടന്ന ഹരിത വാർഡ് പ്രഖ്യാപന യോഗത്തിൽ വച്ച് നഗരസഭ ചെയർമാൻ പി.മുകുന്ദൻ ഹരിത വാർഡ് പ്രഖ്യാപനം നടത്തി.
യോഗത്തിൽ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ.പി.ഉണ്ണികൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
വാർഡ് കൗൺസിലർമാരായ ടി.കെ.വി നാരായണൻ, കെ.വി.ഗീത, കെ.പ്രകാശൻ വാർഡ് വികസന സമിതി കൺവീനർമാരായ വി.പുരുഷോത്തമൻ, ടി. നിഷാദ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
തുടർന്ന് വയൽതീരം സ്നേഹതീരം പ്രതിവാര കലാ പരിപാടികൾ നടന്നു.
Green ward