തളിപ്പറമ്പ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വ്യാപാരികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇന്ന് ഡൽഹിയിൽ പാർലമെന്റ് മാർച്ച് നടക്കുകയാണ്. മാർച്ചിന്റെ പ്രചരണാർത്ഥം തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിളംബര ജാഥയും പാർലമെന്റ് മാർച്ചിൽ തളിപ്പറമ്പ അസോസിയേഷനെ പ്രതിനിഥീകരിച്ചു പങ്കെടുക്കുന്ന സമരഭാടന്മാർക്ക് യാത്രയയപ്പും നൽകി.

ചടങ്ങിൽ ജനറൽ സെക്രട്ടറി വി.താജുദ്ധീൻ അധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റും യൂണിറ്റ് പ്രസിഡന്റ്റുമായ കെ. എസ് റിയാസ് ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്റുമാരായ കെ. അയൂബ്, മുസ്തഫ കെ. പി, ഷൌക്കത്തലി. സി. പി സെക്രട്ടറിമാരായ കെ. കെ. നാസർ, സി. ടി. അഷ്‌റഫ്, കെ. ഷമീർ, അലി അൽപ്പി സെക്രട്ടറിയെറ്റ് മെമ്പർമാരായ പ്രദീപ് കുമാർ, ജമാൽ കെ. പി. പി, നിസാർ. പി. കെ,വാഹിദ് പനാമ തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് കെ. വി. ഇബ്രാഹിം കുട്ടി സ്വാഗതവും ടി. ജയരാജ് നന്ദിയും പറഞ്ഞു.
Merchants' Parliament march