ടെലിവിഷനിലേക്ക് 'മാര്‍ക്കോ' എത്തില്ല; പ്രദര്‍ശനാനുമതി നിഷേധിച്ച് സിബിഎഫ്‍സി

ടെലിവിഷനിലേക്ക് 'മാര്‍ക്കോ' എത്തില്ല; പ്രദര്‍ശനാനുമതി നിഷേധിച്ച് സിബിഎഫ്‍സി
Mar 5, 2025 01:12 PM | By Sufaija PP

തിയറ്ററുകളില്‍ വന്‍ വിജയം നേടിയ ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ ടെലിവിഷനിലേക്ക് എത്തില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് (സിബിഎഫ്‍സി) പ്രദര്‍ശനാനുമതി നിഷേധിച്ചത്. ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്‍സി നിരസിച്ചു. റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ ബോർഡ് അംഗീകരിക്കുകയായിരുന്നു. യു അല്ലെങ്കിൽ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത അത്ര വയലൻസ് സിനിമയിൽ ഉണ്ടെന്നായിരുന്നു വിലയിരുത്തൽ. കൂടുതൽ സീനുകൾ വെട്ടിമാറ്റി വേണമെങ്കിൽ നിർമ്മാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം.

മാർക്കോ പോലെ വയലൻസ് നിറഞ്ഞ സിനിമകൾ ഇനി ചെയ്യില്ലെന്ന് നിർമാതാവ്

സംസ്ഥാനത്ത് വിദ്യാർത്ഥികൾക്കിടയിലും യുവാക്കൾക്കിടയിലും അക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ മാർക്കോ സിനിമക്കെതിരെ ഉയർന്ന വിമർശനങ്ങളോട് പ്രതികരിച്ച് നിർമ്മാതാവ്. മാർക്കോ പോലെ വയലൻസ് നിറഞ്ഞ സിനിമകൾ ഇനി ചെയ്യില്ലെന്ന് ഷരീഫ് മുഹമ്മദ്‌ പ്രതികരിച്ചു. മാർക്കോ വയലൻസിനെ പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ചെയ്ത സിനിമയല്ലെന്നും പ്രേക്ഷകർ സിനിമയെ സിനിമയായി കാണുമെന്നാണ് കരുതിയതെന്നും അദ്ദേഹം പറഞ്ഞു. വരാൻ ഇരിക്കുന്ന കാട്ടാളൻ എന്ന സിനിമയിലും കുറച്ചു വയലൻസ് സീനുകളുണ്ട്. മാർക്കോയിലെ അതിക്രൂര വയലൻസ് ദൃശ്യങ്ങൾ കഥയുടെ പൂർണ്ണതക്ക് വേണ്ടിയാണ് ഉണ്ടാക്കിയത്. അതൊരു സിനിമാറ്റിക് അനുഭവമായി കാണാൻ ശ്രമിക്കണം. മാർക്കോയിലെ ഗർഭിണിയുടെ സീൻ സിനിമക്ക് ആവശ്യമുള്ളതായിരുന്നു. "ഏറ്റവും വയലൻസ് ഉള്ള സിനിമ" എന്ന പരസ്യം കൊടുത്തത് കള്ളം പറയാതിരിക്കാനാണ്. മാർക്കോ 18+ സർട്ടിഫിക്കറ്റ് ഉള്ള സിനിമയാണ്. അത് കാണാൻ കുട്ടികൾ ഒരിക്കലും തിയേറ്ററിൽ കയറരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'Marco' will not be shown on television

Next TV

Related Stories
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരന് മര്‍ദനം

Mar 18, 2025 03:37 PM

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരന് മര്‍ദനം

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരന്...

Read More >>
വീണ്ടും നിരാശ, അബ്ദുൽ റഹീമിന്‍റെ മോചനം നീളും; കേസ് മാറ്റിവെച്ചു

Mar 18, 2025 03:35 PM

വീണ്ടും നിരാശ, അബ്ദുൽ റഹീമിന്‍റെ മോചനം നീളും; കേസ് മാറ്റിവെച്ചു

വീണ്ടും നിരാശ, അബ്ദുൽ റഹീമിന്‍റെ മോചനം നീളും; കേസ്...

Read More >>
പാപ്പിനിശ്ശേരിയില്‍ നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് പന്ത്രണ്ടുകാരി

Mar 18, 2025 03:32 PM

പാപ്പിനിശ്ശേരിയില്‍ നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് പന്ത്രണ്ടുകാരി

പാപ്പിനിശ്ശേരിയില്‍ നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത്...

Read More >>
മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വ്യജ സന്ദേശം, ലിങ്കിൽ ക്ലിക്ക് ചെയ്യരുത്

Mar 18, 2025 03:28 PM

മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വ്യജ സന്ദേശം, ലിങ്കിൽ ക്ലിക്ക് ചെയ്യരുത്

മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വ്യജ സന്ദേശം, ലിങ്കിൽ ക്ലിക്ക്...

Read More >>
സമസ്ത ഏഴാം തരം പൊതു പരീക്ഷയിൽ ടോപ്പ് പ്ലസ് നേടി നാടിന് അഭിമാനമായി ശദയും ശസയും

Mar 18, 2025 03:24 PM

സമസ്ത ഏഴാം തരം പൊതു പരീക്ഷയിൽ ടോപ്പ് പ്ലസ് നേടി നാടിന് അഭിമാനമായി ശദയും ശസയും

സമസ്ത ഏഴാം തരം പൊതു പരീക്ഷയിൽ ടോപ്പ് പ്ലസ് നേടി നാടിന് അഭിമാനമായി ശദയും...

Read More >>
കെഎസ്ആർടിസി വാഗമൺ- കുമരകം ഉല്ലാസയാത്ര പുനരാരംഭിച്ചു

Mar 18, 2025 12:38 PM

കെഎസ്ആർടിസി വാഗമൺ- കുമരകം ഉല്ലാസയാത്ര പുനരാരംഭിച്ചു

കെഎസ്ആർടിസി വാഗമൺ- കുമരകം ഉല്ലാസയാത്ര...

Read More >>
Top Stories