കണ്ണൂർ :ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് സ്ഥാപക ദിനമായ മാർച്ച് 10 തിങ്കളാഴ്ച ജില്ലയിൽ 600 കേന്ദ്രങ്ങളിൽ സ്നേഹ സംഗമം സംഘടിപ്പിക്കും.

ലഹരിയും മയക്കുമരന്നും കൊടിയ കൊലപാതകങ്ങളുമെല്ലാം അരങ്ങു വാഴുന്ന ഈ കാലത്ത് സാമൂഹ്യ പരിഷ്കരണത്തിന് നേതൃത്വം കൊടുക്കാനുള്ള ബാധ്യത ഏറ്റെടുത്തു കൊണ്ടാണ് ഒരുമിച്ചിരുന്നും സൗഹൃദം പങ്കുവെച്ചും മുസ്ലിം ലീഗ് സ്നേഹ സംഗമം സംഘടിപ്പിക്കുന്നത് .
ശാഖതലങ്ങളിൽ വൈകീട്ട് 5 മണി മുതൽ സംഘടിപ്പിക്കുന്ന സ്നേഹസംഗമത്തിൽ ശാഖയിലെ ഒരു മുതിർന്ന നേതാവ് സ്ഥാപക ദിന സന്ദേശം നൽകും. അതാത് പ്രദേശങ്ങളിലെ മത- സാമൂഹ്യ -രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.
സ്നേഹ സംഗമം വിജയിപ്പിക്കാൻ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടറി കെ ടി സഹദുള്ളയും ശാഖാ ഘടകങ്ങളോടാഹ്വാനം ചെയ്തു.
Muslim league