ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തളിപ്പറമ്പ് നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ പുളിമ്പറമ്പ് ഫോറെസ്റ്റ് റേഞ്ച് ഓഫീസിനു സമീപത്തെ ബസ് വെയ്റ്റിംഗ് ഷെഡിന് പുറക് വശത്ത് മാലിന്യം തള്ളിയതിന് 2 പേർക്ക് 5000 രൂപ വീതം പിഴ ചുമത്തി.

വെയ്റ്റിംഗ് ഷെഡിന് എതിർവശത്തെ കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന ക്വാർട്ടേഴ്സിൽ നിന്നുള്ള മാലിന്യങ്ങൾ തള്ളിയതിന് ക്വാട്ടേഴ്സിലെ താമസക്കാരന് 5000 രൂപയും ഈ കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന ഡെലി മാർട്ട് എന്ന സ്ഥാപനത്തിന് 5000 രൂപയും സ്‌ക്വാഡ് പിഴ ചുമത്തുകയും സ്വന്തം ചിലവിൽ മാലിന്യം നീക്കം ചെയ്യുവാൻ നിർദ്ദേശവും നൽകി. തുടർന്ന് സ്‌ക്വാഡ് ഈ കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ ഡെലി മാർട്ടിൽ നിന്നുള്ള മാലിന്യങ്ങൾ പരിസരത്ത് കൂട്ടി ഇട്ട് കത്തിച്ചു വരുന്നതായി കണ്ടെത്തി.
ക്വാർട്ടേഴ്സിന്റെ സ്റ്റെയർ കെയ്‌സിനു സമീപം മാലിന്യങ്ങൾ തരം തിരിക്കാതെ കൂട്ടി ഇട്ടതായും സ്‌ക്വാഡ് കണ്ടെത്തി. ക്വാട്ടേഴ്‌സിൽ ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല എന്നും സ്‌ക്വാഡിന് ബോധ്യപ്പെട്ടു. ക്വാട്ടേഴ്സിന് 5000 രൂപയും സ്‌ക്വാഡ് പിഴ ചുമത്തി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷറഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി. കെ, തളിപ്പറമ്പ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ രസിത പി തുടങ്ങിയവർ പങ്കെടുത്തു.
enforcement squad