മാട്ടൂൽ പഞ്ചായത്ത് എസ്ടിയു മോട്ടോർ തൊഴിലാളി യൂണിയൻ റംസാൻ സംഗമം സംഘടിപ്പിച്ചു.മാട്ടൂൽ നോർത്ത് പി പി കെ മഹ്മൂദ് സാഹിബ് സ്മാരക ഹാളിൽ വെച്ച് നടന്ന സംഗമം മാട്ടൂൽ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻ്റ് നസീർ. ബി. മാട്ടൂൽ ഉദ്ഘാടനം ചെയ്തു.

എസ്ടിയു മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി റാസിഖ് മടക്കര അദ്യക്ഷനായിരുന്നു.എസ്ടിയു മോട്ടോർ തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് സി ഉമ്മർ കിറ്റ് വിതരണോദ്ഘാടനം നിർവ്വഹിച്ചു.
ജാതിമത ഭേദമന്യ നൂറ്റി എഴുപതോളം വരുന്ന തൊഴിലാളികൾക്കാണ് റംസാൻ ഭക്ഷ്യകിറ്റുകൾ നൽകിയത്.യൂണിയനിൽ പുതുതായി അംഗത്വമെടുത്തവർക്ക് മാട്ടൂൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വി പി കെ അബ്ദുൽ സലാം അംഗത്വ വിതരണം നൽകി.
എസ്ടിയു മോട്ടോർ തൊഴിലാളി യൂണിയൻ മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് എ പി ബദറുദ്ദീൻ, എസ്ടിയു ജില്ലാ വൈസ് പ്രസിഡൻ്റ് എം പി മഹമൂദ്, എസ്ടിയു ജില്ലാ സെക്രട്ടറി പി അബ്ദുൽ ശുക്കൂർ, മുസ്ലിം ലീഗ് മാട്ടൂൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വിവി മുഹമ്മദ് കുഞ്ഞി, മാട്ടൂൽ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെ പി അബ്ദുൽ നാസർ,എസ്ടിയു മോട്ടോർ ജില്ലാ വൈസ് പ്രസിഡൻ്റ് ഇ സജീർ , എസ്ടിയു മോട്ടോർ മാട്ടൂൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി വി കെ മുഹമ്മദ്, എം കെ ജലാലുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
Mattul Panchayat STU Motor Workers Union