പരിയാരം: പ്രായപൂര്‍ത്തിയാവാത്ത കുട്ടി സ്‌ക്കൂട്ടറോടിച്ചതിന് ആര്‍.സി.ഉടമയുടെ പേരില്‍ പോലീസ് കേസെടുത്തു.കെ.എല്‍-13 എ.കെ.4088 സ്‌ക്കൂട്ടറുടമ പാലക്കാട് അയിലൂര്‍ ചെരുകോട സ്വദേശിയും ഇപ്പോള്‍ കടന്നപ്പള്ളി പുത്തൂര്‍കുന്ന് ഹാജി ക്വാര്‍ട്ടേഴ്‌സില്‍ റൂം നമ്പര്‍ 10 ല്‍താമസക്കാരനുമായ എ.അനില്‍കുമാര്‍(41)ന്റെ പേരിലാണ് കേസ്.

ഇന്നലെ വൈകുന്നേരം പരിയാരം ഇന്‍സ്‌പെക്ടര്‍ എം.പി.വനീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പട്രോളിങ്ങിനിടെയാണ് സ്‌ക്കൂട്ടറോടിച്ച കുട്ടി പിടിയിലായത്.55,000 രൂപയാണ് കേസില്‍ പിഴയായി ഈടാക്കുക.
case filed against RC owner