കേരള സ്റ്റേറ്റ് ടിമ്പർ മർച്ചന്റ് അസോസിയേഷൻ മയ്യിൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മര വ്യാപാരികൾക്ക് റംസാൻ ,വിഷു പുതു വസ്ത്ര വിതരണവും ഇഫ്താർ സംഗമവും പാവന്നൂർ മൊട്ടയിൽ വെച്ച് ടിമ്പർ മർച്ചന്റ് അസോസിയേഷൻ കണ്ണൂർ ജില്ല പ്രസിഡന്റ് വി റാസിഖ് ഉത്‌ഘാടനം ചെയ്‌തു.

ജില്ല സെക്രെട്ടറി സരുൺ തോമസ് ജില്ല ട്രെഷർ മഹേഷ് വളക്കൈ ജില്ല കമ്മിറ്റിയാൻഗം അബ്ദുല്ല ,മേഖല പ്രസിഡന്റ് ജയപ്രകാശ് സെക്രട്ടറി നാസർ കോറളായി സി കെ അഷ്‌റഫ് പ്രസംഗിച്ചു. തുടർന്ന് നടന്ന ഇഫ്താർ സംഗമത്തിന് മയ്യിൽ si ഇബ്രാഹിം ,മടപ്പുര ക്ഷേത്രം മഠയൻ പുരുഷോത്തമൻ ,പാവന്നൂർ മൊട്ട മസ്ജിദ് ഉസ്താദ് അബ്ദുൽ കരീം കാഞ്ഞിലേരി തുടങ്ങിയവർ നേതൃത്വ നൽകി.
Kerala State Timber Merchants Association Mayyil