തളിപ്പറമ്പ്: സ്വകാര്യ കുടിവെള്ള വിതരണക്കാരന് തളിപ്പറമ്പ് നഗരസഭ വീണ്ടും കരാർ നൽകിയെന്ന് പത്രവാർത്ത അടിസ്ഥാനരഹിതം. നഗരസഭ പ്രദേശത്ത് കുടിവെള്ളം വിതരണം ചെയ്യുന്നതിന് ഒരു ഏജൻസിയുമായും നഗരസഭ ഇതുവരെയും കരാറിൽ ഏർപ്പെട്ടിട്ടില്ല, മഞ്ഞപ്പിത്ത വ്യാപനം ഉണ്ടായപ്പോൾ സ്വകാര്യ ഏജൻസികളുടെ കുടിവെള്ള വിതരണം നിർത്തിവയ്ക്കുകയും വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ വിതരണം ശക്തിപ്പെടുത്തുന്നതിനും ആവശ്യമാകുന്ന പക്ഷം വാട്ടർ അതോറിറ്റിയിൽ നിന്നും വെള്ളം ശേഖരിച്ച് വിതരണം ചെയ്യുന്നതിന് ജിപിഎസ് ഘടിപ്പിച്ച ടാങ്കർ ഉടമകൾക്ക് അനുമതി നൽകുന്നതിനും ആണ് മഞ്ഞപ്പിത്ത രോഗം നിയന്ത്രണവുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ തീരുമാനിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിൽ നഗരസഭയിൽ നിന്നും അപേക്ഷ ക്ഷണിക്കുകയും രണ്ട് അപേക്ഷകൾ ലഭിച്ചതിന് കൗൺസിൽ അംഗീകാരം നൽകിയെങ്കിലും ഇവർ നഗരസഭയുമായി കരാറിൽ ഏർപ്പെടുകയോ വിതരണ അനുമതി നേടുകയോ ചെയ്തിട്ടില്ല. ഇതിൽ ഒരു അപേക്ഷകൻ ജാഫർ കുടിവെള്ള ഏജൻസി ഉടമ ജാഫർ കെപി ആണ്.
15/03/2025 ലെ പരിശോധനയിൽ കോളിഫോം കണ്ടെത്തിയ കുടിവെള്ളം നഗരസഭയുടെ അനുമതിയില്ലാതെ വിതരണം ചെയ്തിട്ടുള്ളതാണ് ഇവരുടെ കുടിവെള്ള വിതരണം അടിയന്തരമായി നിർത്തിവയ്ക്കുന്നതിനും നഗരസഭ നിർദേശം നൽകിയിട്ടുണ്ട് എന്ന് നഗരസഭ ചെയർപേഴ്സൺ മുർഷിത കൊങ്ങായി അറിയിച്ചു
Taliparamba Municipality