തളിപ്പറമ്പ് നഗരസഭ പതിനാറാം വാർഡിൽ മാർക്കറ്റിന് സമീപം വർഷങ്ങളായി ചില പൊതുജനങ്ങളും വ്യാപാരികളും മാലിന്യം നിക്ഷേപിച്ച് മാലിന്യ കൂമ്പാരമായി മാറിയ സ്വകാര്യ വ്യക്തിയുടെ സ്ഥലം നഗരസഭ കൗൺസിൽ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നഗരസഭ സെക്രട്ടറിയുടെയും സിറ്റി മാനേജരുടെയും നിർദ്ദേശാനുസരണം നഗരസഭാ ആരോഗ്യവിഭാഗം ശുചീകരിച്ചു.

തുടർന്നും മലിനക്ഷേപത്തിൽ നിന്ന് സംരക്ഷിക്കുന്നതിന് ടി പ്രദേശം പൊതു പാർക്കിംഗ് അല്ലെങ്കിൽ ഈവനിംഗ് ഷട്ടിൽ കോർട്ട് ചെയ്യുന്ന കാര്യം നഗരസഭയുടെ സജീവ പരിഗണനയിലാണ്. മാലിനും നീക്കം ചെയ്യുന്നതിന് വന്ന ചെലവ് ഉടമകളിൽ നിന്നും ഈടാക്കുകയും പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുകയും ചെയ്യും.
ഉടമകളുടെ വിവരങ്ങൾ അറിയുന്നതിന് വില്ലേജ് ഓഫീസർക്ക് നഗരസഭാ സെക്രട്ടറി കത്ത് നൽകി. കാലിനെ കൊമ്പരമായി കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ മറ്റു സ്ഥലങ്ങൾ ഉണ്ടെങ്കിൽ അവ കൂടി കണ്ടെത്തി കർശന നടപടിയുമായി മുന്നോട്ടു പോകുന്നതാണ് എന്ന് നഗരസഭ അറിയിച്ചു.
The Taliparamba Municipality Health Department cleaned up a private property