ധർമ്മശാല: ആന്തൂർ നഗര കുടുംബശ്രീ സിഡിഎസ് ധർമ്മശാല കൽക്കോ ഹാളിൽ തലമുറ സംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ മൂന്നു തലമുറയിൽപ്പെട്ട ധാരാളം സ്ത്രീകൾ പങ്കെടുത്തു. ചെയർമാൻ പി.മുകുന്ദൻ സംഗമം ഉൽഘാടനം ചെയ്തു. വൈസ് ചെയർപേർസൺ വി. സതീദേവി അധ്യക്ഷം വഹിച്ചു.

സ്ഥിരംസമിതി അധ്യക്ഷന്മാരായ, എം.ആമിന ടീച്ചർ, പി.കെ.മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കൗൺസിലർ എം.പി. നളിനി, സെക്രട്ടറി പി.എൻ അനീഷ് തുടങ്ങിയവർ സംസാരിച്ചു.
എ.രാധാകൃഷ്ണൻ, പ്രേമസുധ, എം.എം. അനിത, കെ.പി.ശ്യാമള തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.സിഡിഎസ് ചെയർപേർസൺ കെ.പി.ശ്യാമള സ്വാഗതവും മെമ്പർ സെക്രട്ടറി പി.പി. അജീർ നന്ദിയും രേഖപ്പെടുത്തി.
generational meeting