കണ്ണൂർ: പാലക്കാട് ഡിവിഷൻ റെയിൽവെ യൂസേഴ്സ് കൺസൾട്ടേറ്റിവ് കമ്മിറ്റി(ഡി.ആർ. യു.സി.സി.) അംഗമായി ചുമതലയേറ്റ് എഗ്മോർ എക്സ്പ്രസ്സിന് കണ്ണൂരിലെത്തിയ നോർത്ത് മലബാർ റെയിൽവേ പാസഞ്ചേർസ് കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ അഡ്വ. റഷീദ് കവ്വായിക്ക് റെയിൽ യാത്രക്കാരും സുഹൃത്ത്ക്കളും ചേർന്ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.

എൻ.എം.ആർ.പി.സി. ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ അധ്യക്ഷത വഹിച്ചു. കണ്ണൂർ റെയിൽവേ സ്റ്റേഷൻ മാനേജർ എസ്. സജിത്ത്കുമാർ, സി.വി.സന്തോഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് രാജൻ തീയറേത്ത്,റെയിൽവേ കൺസൾട്ടേറ്റീവ് അംഗം പി. വിജിത്ത്കുമാർ,കെ.പി.കെ.നമ്പ്യാർ,റൈജു ജയ്സൺ, പ്രൊഫ.വി.കെ. ശോഭന, ടി.സുരേഷ് കുമാർ ,വിജയൻ കൂട്ടിനേഴത്ത്,കെ.മോഹനൻ,പി.കെ. വത്സരാജ്,ടി.വിജയൻ,ചന്ദ്രൻ മന്ന,സജീവൻ ചെല്ലൂർ,ശശിധരൻ ചാല,വസന്ത് പള്ളിയാം മൂല,ജമാൽ സിറ്റി,ബാദ്ഷ സാമ്പർതോട്ട,രാജു ചാൾസ് ,എം.കെ. ഗഫൂർ,സി.കെ. ജിജു,സുഭാഷ് പയ്യന്നൂർ എന്നിവർ പ്രസംഗിച്ചു.അഡ്വ.റഷീദ് കവ്വായി രണ്ടാം തവണയാണ് ഡി.ആർ.യു.സി.സി. മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടത്.
adv. rasheed kavvayi