തളിപ്പറമ്പ കരുണ ചാരിറ്റബിൾ സൊസൈറ്റി ആഭിമുഖ്യത്തിൽ ഇഫ്ത്താർ സംഗമവും, റിലീഫ് പ്രവർത്തന ഉദ്ഘാടനവും, 2025 ഹജ്ജ് തീർത്താടകർക്ക് യാത്ര അയപ്പും സംഘടിപ്പിച്ചു.ചിറവക്ക് ഹാപ്പിനെസ്സ് സ്ക്വയറിൽ നടന്ന പരിപാടി ഖാദി ബോർഡ് വൈസ് : ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.

റിലീഫ് പ്രവർത്തനം തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സി.എം. കൃഷ്ണൻ നിർവ്വഹിച്ചു. പി.സി. റഷീദ് സ്വാഗതവും സി.അബ്ദുൾ കരീം അദ്ധ്യക്ഷതയും വഹിച്ചു. കെ. സന്തോഷ് , ടി.ബാലകൃഷ്ണൻ, പ്രൊഫ: അബ്ദുൾ ഗഫൂർ, ചലചിത്ര സംവിധായകന്‍ ഷെറി ഗോവിന്ദ്, എം കെ മനോഹരൻ(മക്തബ്) വ്യാപാരി വ്യവസായി സമിതി മുന്‍സിപ്പല്‍ സെക്രട്ടറി എംവി ബാലകൃഷ്ണന്‍, വെെസ് പ്രസിഡണ്ട് പാലക്കോടൻ ഉമ്മര്‍കുട്ടി, വ്യപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെഎസ് റിയാസ് , സി.പി. സലിം, അബ്ദുൾ കരിം പൂവ്വം , തുടങ്ങിയവർ സന്നിഹിതരായി, കെ.പി.എം. റിയാസുദ്ദീൻ നന്ദി രേഖപ്പെടുത്തി.
Karuna charitable society