എട്ടാം ക്ലാസ് പരീക്ഷ ഫലം ഏപ്രിൽ നാലിന് പ്രഖ്യാപിക്കും. എഴുത്ത് പരീക്ഷയിൽ മിനിമം മാർക്ക് ഈ അധ്യയന വർഷം നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്.എട്ടാംക്ലാസിൽ 30 ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ നൽകി ഏപ്രിൽ അവസാനം വീണ്ടും പരീക്ഷ എഴുതിക്കാനാണ് ഫലപ്രഖ്യാപനം നേരത്തേയാക്കുന്നത്.

എട്ടാം ക്ലാസിൽ മൊത്തം 50 മാർക്കിൽ 40 മാർക്കിനാണ് എഴുത്ത് പരീക്ഷ. ഇതിൽ 12 മാർക്ക് നേടാത്തവരുടെ പട്ടിക ക്ലാസ് ടീച്ചർ ഏപ്രിൽ അഞ്ചിന് തയ്യാറാക്കും. പഠന പിന്തുണ ആവശ്യമുള്ളവരുടെ രക്ഷിതാക്കളുടെ യോഗം ആറിനും ഏഴിനുമായി ചേരും.
തുടർന്ന്, ഏപ്രിൽ എട്ടുമുതൽ 24 വരെയുള്ള ദിവസങ്ങളിൽ ക്ലാസുകൾ നൽകും. രാവിലെ ഒൻപതര മുതൽ ഉച്ചക്ക് 12.30 വരെയാണ് പരിശീലനം. 25-ന് വീണ്ടും പരീക്ഷ നടത്തി 30-ന് ഫലം പ്രഖ്യാപിക്കും.
മിനിമം മാർക്ക് നിബന്ധന അടുത്ത വർഷം ഒൻപതിലും തൊട്ടടുത്ത വർഷം പത്തിലും നടപ്പാക്കും. അധ്യാപകർക്ക് വേനൽ അവധിക്കാലത്ത് അഞ്ച് ദിവസത്തെ പരിശീലനം നൽകും.
Eighth class result