ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ കൂനത്ത് പ്രവർത്തിച്ചു വരുന്ന ബദരിയ വുഡ് ഇൻഡസ്ട്രിസ് എന്ന സ്ഥാപനത്തിന് അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് 10000 രൂപ പിഴ ചുമത്തി. സ്ഥാപനത്തിലെ കോമ്പൗണ്ടിൽ തന്നെ സ്ഥിതി ചെയ്യുന്ന തൊഴിലാളികൾ താമസിക്കുന്ന ക്വാട്ടേഴ്‌സിന്റെ ചുറ്റും പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് ആവരണപെട്ട നിലയിലാണ് കണ്ടെത്തിയത്. വലിയ തോതിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രദേശത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയത്. കൂടാതെ ക്വാട്ടേഴ്‌സിന്റെ മുൻഭാഗത്തു ചുറ്റുമതിലിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പുകളിൽ നിന്നും ഉപയോഗ ശേഷമുള്ള മലിന ജലം പ്രദേശത്ത് കറുത്ത നിറത്തിൽ കെട്ടി കിടക്കുന്നതായും കണ്ടത്തി.സ്ഥാപനത്തിന് 10000 രൂപ പിഴ ചുമത്തുകയും മാലിന്യങ്ങൾ പ്രദേശത്ത് നിന്ന് എടുത്തുമാറ്റി തരം തിരിച്ചു ഹരിത കർമ്മ സേനയ്ക്ക് കൈമാറാനും മലിനജലം തുറസായി ഒഴുക്കി വിടാതെ ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും സ്‌ക്വാഡ് നിർദേശം നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങൾ അലൻ ബേബി, ദിബിൽ സി കെ, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ രമ്യ ടി തുടങ്ങിയവർ പങ്കെടുത്തു.
Unscientific waste disposal




































