കമ്മ്യൂണിസ്റ്റുകാരും യുഡിഎഫിന് വോട്ട് ചെയ്‌തു, കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് ജനം നൽകിയ ജനവിധി; രമേശ് ചെന്നിത്തല

കമ്മ്യൂണിസ്റ്റുകാരും യുഡിഎഫിന് വോട്ട് ചെയ്‌തു, കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് ജനം നൽകിയ ജനവിധി; രമേശ് ചെന്നിത്തല
May 4, 2026 05:48 PM | By Sufaija PP

തിരുവനന്തപുരം : കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് ജനം നൽകിയ ജനവിധിയാണിതെന്ന് രമേശ് ചെന്നിത്തല. മുന്നണി ഒരു മനസ്സോടെയാണ് പ്രവർത്തിച്ചത്. 100 സീറ്റ് കിട്ടുമെന്ന് ആദ്യമേ പറഞ്ഞിരുന്നുവെന്നും പലരും അത് അംഗീകരിക്കാൻ തയ്യാറായില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അയിഷ പോറ്റിയിൽ തുടങ്ങി, പല സിപിഐഎം നേതാക്കളും യുഡിഎഫിലേക്ക് എത്തി. ജി.സുധാകരൻ, കുഞ്ഞികൃഷ്ണൻ എല്ലാവരും വിജയത്തിന്റെ പാതയിലാണ്.

തളിപ്പറമ്പിൽ ഭാര്യയെ നിർത്തിയതിനും തിരിച്ചടി കിട്ടിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.വി.എസ് ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജീർണ്ണതക്കെതിരായി ശബ്ദം ഉയർത്താൻ പാർട്ടിക്കുള്ളിൽ ആരുമുണ്ടായില്ല. ഈ വിജയം ഭരണ വിരുദ്ധ വികാരം മാത്രമല്ലെന്ന് പറഞ്ഞ രമേശ് ചെന്നിത്തല രാഹുൽ ഗാന്ധിയാണ് വിജയശിൽപിയെന്നും യുഡിഎഫ് മുന്നോട് വെച്ച അജണ്ടയുടെ അംഗീകാരം കൂടിയാണ് ഈ വിജയമെന്നും കൂട്ടിച്ചേർത്തു.വാസ്തവത്തിൽ ധർമ്മടത്തെ എംഎൽഎ അബ്ദുൽ റഷീദ് ആണ്. മുഖ്യമന്ത്രി ആരാകുമെന്നതിനെ കുറിച്ച് ഇപ്പോൾ പറയാനില്ല. ഹൈക്കമാൻഡ് തീരുമാനിക്കും. തദ്ദേശത്തിലെ പരാജയത്തിന് പിന്നാലെ സർക്കാരിനെതിരായ വിധിയല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെയും സിഐപിഎം പാർട്ടി സെക്രട്ടറിയും നിലപാട്. ഇനിയും അവർ അത് തന്നെ ആവർത്തിക്കും. കമ്മ്യൂണിസ്റ്റുകാരും യുഡിഎഫിന് വോട്ട് ചെയ്തുവെന്നും ചെന്നിത്തല വ്യക്തമാക്കി.

Ramesh chennithala

Next TV

Related Stories
തളിപ്പറമ്പില്‍ ഇടതുകോട്ട തകര്‍ത്ത് ടി കെ ഗോവിന്ദൻ മാസ്റ്റർ വമ്പൻ വിജയത്തിലേക്ക്

May 4, 2026 03:44 PM

തളിപ്പറമ്പില്‍ ഇടതുകോട്ട തകര്‍ത്ത് ടി കെ ഗോവിന്ദൻ മാസ്റ്റർ വമ്പൻ വിജയത്തിലേക്ക്

തളിപ്പറമ്പില്‍ വിസ്മയമായി ടികെ ഗോവിന്ദൻ; ഇടതുകോട്ട തകര്‍ത്ത് ടി കെ ഗോവിന്ദൻ മാസ്റ്റർ വമ്പൻ...

Read More >>
പാലക്കാട് താമര വിരിഞ്ഞില്ല; ശോഭ സുരേന്ദ്രനെ വീഴ്ത്തി രമേശ് പിഷാരടി

May 4, 2026 03:41 PM

പാലക്കാട് താമര വിരിഞ്ഞില്ല; ശോഭ സുരേന്ദ്രനെ വീഴ്ത്തി രമേശ് പിഷാരടി

പാലക്കാട് താമര വിരിഞ്ഞില്ല; ശോഭ സുരേന്ദ്രനെ വീഴ്ത്തി രമേശ്...

Read More >>
വിമതർ ശരിയെന്ന് ജനം...? പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎം കോട്ടകളെ വിറപ്പിച്ച് പാർട്ടി വിട്ടവർ,

May 4, 2026 02:42 PM

വിമതർ ശരിയെന്ന് ജനം...? പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎം കോട്ടകളെ വിറപ്പിച്ച് പാർട്ടി വിട്ടവർ,

വിമതർ ശരിയെന്ന് ജനം...? പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎം കോട്ടകളെ വിറപ്പിച്ച് പാർട്ടി...

Read More >>
ജവഹർ ബാൽ മഞ്ച് ജില്ലാ സമ്മേളനം:സംഘാടക സമിതി രൂപീകരിച്ചു

May 4, 2026 10:31 AM

ജവഹർ ബാൽ മഞ്ച് ജില്ലാ സമ്മേളനം:സംഘാടക സമിതി രൂപീകരിച്ചു

ജവഹർ ബാൽ മഞ്ച് ജില്ലാ സമ്മേളനം:സംഘാടക സമിതി...

Read More >>
ആകാശസ്വപ്നങ്ങൾ പൂവണിഞ്ഞു; മുഹമ്മദ് നിഹാലിന് പരിയാരം പഞ്ചായത്ത് യൂത്ത് ലീഗിന്റെ ആദരം

May 4, 2026 10:27 AM

ആകാശസ്വപ്നങ്ങൾ പൂവണിഞ്ഞു; മുഹമ്മദ് നിഹാലിന് പരിയാരം പഞ്ചായത്ത് യൂത്ത് ലീഗിന്റെ ആദരം

ആകാശസ്വപ്നങ്ങൾ പൂവണിഞ്ഞു; മുഹമ്മദ് നിഹാലിന് പരിയാരം പഞ്ചായത്ത് യൂത്ത് ലീഗിന്റെ...

Read More >>
സംസ്ഥാനത്ത് വോട്ടെണ്ണൽ തുടങ്ങി,ആദ്യ ഫല സൂചനകളിൽ എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം

May 4, 2026 08:38 AM

സംസ്ഥാനത്ത് വോട്ടെണ്ണൽ തുടങ്ങി,ആദ്യ ഫല സൂചനകളിൽ എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം

സംസ്ഥാനത്ത് വോട്ടെണ്ണൽ തുടങ്ങി,ആദ്യ ഫല സൂചനകളിൽ എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം...

Read More >>
Top Stories

News Roundup