കണ്ണൂർ: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്ഥിരം ജീവനക്കാര്‍ക്ക് ഉത്സവബത്ത 7,000 രൂപയും താല്‍ക്കാലിക ജീവനക്കാര്‍ക്ക് പരമാവധി 3,500 രൂപയും അനുവദിക്കും.
ഉത്സവബത്ത നല്‍കാന്‍ മതിയായ വരുമാനമില്ലാത്ത ഗ്രേഡ് 3, ഗ്രേഡ് 4 ക്ഷേത്ര ജീവനക്കാര്‍ക്ക് കൂടി ഈ ആനുകൂല്യം ലഭ്യമാക്കും.
മലബാര്‍ ദേവസ്വം ബോര്‍ഡ് മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ ഡിഎ 18 ശതമാനം ആയി വര്‍ധിപ്പിക്കാനും തീരുമാനിച്ചു. സൂപ്പര്‍ ഗ്രേഡ് ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ഡിഎയും ഇതേ നിരക്കിൽ വര്‍ധിപ്പിച്ചു.
ഒന്ന് മുതല്‍ നാല് വരെ ഗ്രേഡുകളിലെ ക്ഷേത്ര ജീവനക്കാരുടെ ഡിഎ 19 ശതമാനത്തില്‍ നിന്ന് 23 ആയും ഉയര്‍ത്തി. വിരമിച്ച ജീവനക്കാര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ എന്നിവർക്കുള്ള ഉത്സവ ബത്ത 1,500 ല്‍ നിന്ന് 1,750 രൂപയായും വര്‍ധിപ്പിച്ചു.
Bonus



































