തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ കൗണ്‍സില്‍ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു.ഇന്ന് രാവിലെ നഗരസഭ ഓഫീസ് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ മുതിര്‍ന്ന അംഗം സി.പി.എമ്മിലെ പുല്ലായിക്കൊടി ചന്ദ്രന് ആദ്യം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുടര്‍ന്ന് ഒന്നാം വാര്‍ഡായ കുപ്പം മുതല്‍ 35-ാം വാര്‍ഡായ ചാലത്തൂരില്‍ നിന്നുവരെയുള്ള അംഗങ്ങള്‍ പ്രതിജ്ഞയെടുത്തു. മുന്‍ നഗരസഭ ചെയര്‍മാന്‍മാരായ അള്ളാംകുളം മഹമ്മൂദ്, മുര്‍ഷിത കൊങ്ങായി എന്നിവരുള്‍പ്പെടെനിരവധി പ്രമുഖ വ്യക്തികള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
തുടര്‍ന്ന് പുല്ലായിക്കൊടി ചന്ദ്രന്റെ അധ്യക്ഷതയില്‍
കൗണ്‍സിലിന്റെ ആദ്യയോഗവും നടന്നു.
Taliparamba Municipal Council members



































