തളിപ്പറമ്പ:പട്ടുവം പഞ്ചായത്തിലെ അതിദാരിദ്ര്യവിഭാഗത്തിലെ അമ്പത് ഉപഭോക്താക്കൾക്ക് പട്ടുവം ഗ്രാമപഞ്ചായത്ത് ഓണക്കിറ്റുകൾ വിതരണം ചെയ്തു.മുറിയാത്തോടെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ പി അജിത് കുമാർ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടരി ബിനു
വർഗീസ് സ്വാഗതവും അസി: സെക്രട്ടറി സി സി ശ്രീജിത്ത് കുമാർ നന്ദിയും പറഞ്ഞു.
Pattuvam Panchayat





































