കാട്ടാമ്പള്ളി: പുതുതായി പണിതു കൊണ്ടിരിക്കുന്ന നാഷണൽ ഹൈവെയിൽ നിന്ന് മലയോര മേഖലയിലേക്കും കണ്ണൂർ പട്ടണത്തിലേക്കും അഴിക്കോട് പഴയങ്ങാടി ഭാഗങ്ങളിലേക്കുമുള്ള ഗതാഗത സൗകര്യം എളുപ്പമാക്കുന്നതിന് വേണ്ടി കാട്ടാമ്പള്ളി കോട്ടക്കുന്നിൽ നിന്ന് എൻട്രിയും എക്സിറ്റും അനുവദിക്കണമെന്ന് ഡി.സി.സി. പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരിയും ആവശ്യപ്പെട്ടു.
നിലവിൽ അതിനുള്ള പ്രപ്പോസൽ ഇല്ലെന്നാണ് മനസ്സിലാകുന്നത്. അങ്ങനെ വരുമ്പോൾ കണ്ണൂർ പട്ടണത്തിൽ നിന്നും മലയോര മേഖലയിൽ നിന്നും വരുന്ന വാഹനങ്ങൾക്കും യാത്രക്കാർക്കും കിലോമീറ്ററുകൾ സഞ്ചരിച്ച് പാപ്പിനിശ്ശേരി വേളാപുരത്തും മുണ്ടയാടും എത്തേണ്ടിവരും. ഈ പ്രയാസം പരിഹരിക്കുന്നതിന് കാട്ടാമ്പള്ളി - പുതിയ തെരുറോഡിൽ കോട്ടക്കുന്നിൽ എൻട്രിയും എക്സിറ്റും അനുവദിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
മാർട്ടിൻ ജോർജ്ജും അബ്ദുൽ കരീം ചേലേരിയും ഈ പ്രദേശം സന്ദർശിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടരി ടി.ജയകൃഷ്ണൻ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ.ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിലോഫർ, ഗ്രാമ പഞ്ചായത്ത് മെമ്പർ അസ്രിയത്ത്,സാജി കെ വി,സൽമത്ത്, റഹീം കാട്ടാമ്പള്ളി,കെ ബാബു ,അബ്ദുൽ അസീസ് എ,അസ്നാഫ് കാട്ടാമ്പള്ളി ,മുസ്തഫ എം എ ,ജബ്ബാർ എം എ ,സിറാജ് ,മഹറൂഫ് എം കെ പി ,മിദ്‌ലാജ് ,നിസാർ മുല്ലപ്പള്ളി ,കത്താബ് ,മനാഫ് ,അസീബ് എം പി തുടങ്ങിയവർ അനുഗമിച്ചു.
Kattampally Kottakunnu































