കണ്ണൂർ: തീവ്ര വോട്ടർപട്ടിക പരിഷ്കരണമായി ബന്ധപ്പെട്ട് പുതിയ വോട്ടർമാരെ ചേർക്കുന്നത് സംബന്ധിച്ച് ബൂത്തുകളിൽ നിന്നും ശനി, ഞായർ ദിവസങ്ങളിൽ വോട്ടർമാരുടെ അപേക്ഷ ബി എൽ ഒ മാർ .മുഖാന്തരം സ്വീകരിക്കുന്നു തിനുള്ള സംവിധാനമൊരുക്കണമെന്ന് മുസ്ലിംലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ടും യുഡിഎഫ് ജില്ലാ കൺവീനറുമായ അഡ്വ. അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു. തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ സന്ദർശനത്തിനെത്തിയ ഇലക്ടറൽറോൾ ഒബ്സർവറും മുതിർന്ന ഐഎഎസ് ഓഫീസറുമായ രാജമാണിക്യം മുമ്പാകെയാണ് കരിം ചേലേരി ഈ ആവശ്യം ഉന്നയിച്ചത് .
വോട്ടർലിസ്റ്റ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ബൂത്തുകൾ പുനർ ക്രമീകരിച്ചത് ഭൂമിശാസ്ത്ര പരമല്ലാത്ത വിധത്തിലാണെന്നും അധികം വരുന്ന വോട്ടർമാരെ പുതിയൊരു ബൂത്ത് രൂപീകരിച്ചു മാറ്റിയപ്പോൾ കുടുംബങ്ങളിലെ പലരും ചിന്നിച്ചിതറി പല ബൂത്തുകളിലേക്കും മാറിപ്പോയ അവസ്ഥയുണ്ടായിട്ടുണ്ടെന്നും ഇവരെ ഒറ്റ ബൂത്തിൽ ക്രമീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
6 എ ഫോറത്തിൽ പ്രവാസി വോട്ടർമാരുടെ വോട്ടുകൾ ചേർക്കുമ്പോൾ പാസ്പോർട്ടിലെ നമ്പർ അടയാളപ്പെടുത്തുന്ന ഭാഗത്ത് ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലെ രണ്ട് അക്ഷരങ്ങൾ വരികയാണെങ്കിൽ അത് ചേർക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത് .ഇതുമൂലം വോട്ടർമാർക്ക് വോട്ട് ചേർക്കാൻ സാധിക്കുന്നില്ല . വോട്ടേഴ്സ് സൈറ്റിൽ ഇതിന വശ്യമായ ക്രമീകരണങ്ങൾ വരുത്തണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. വിദേശത്ത് ജനിച്ച കുട്ടികളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ ജനിച്ച യഥാർത്ഥ സ്ഥലം ചേർക്കാനുള്ള ഓപ്ഷൻ ഇല്ലാത്തത് കാരണം അവരുടെ വോട്ടുകളും ചേർക്കാൻ പറ്റാത്ത അവസ്ഥയാണ് ' ഈ സാങ്കേതിക പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും രാജമാണിക്യത്തിന് നൽകിയ നിവേദനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
adv. abdul kareem cheleri































