തളിപ്പറമ്പ് : തളിപ്പറമ്പ് നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂളിൽ വിപുലമായ രീതിയിൽ ഓണാഘോഷം നടത്തി. നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ബഡ്‌സ് സ്കൂൾ പ്രിൻസിപ്പൽ ഇർ ഷാദ് മാസ്റ്റർ സ്വാഗതം ആശംസിച്ച പരിപാടിക്ക് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റെജില അധ്യക്ഷയായി.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഖദീജ കെ പി, വാർഡ് കൗൺസിലർ സി പി മനോജ്, അഡ്വക്കേറ്റ് ഷജിത്ത്, ഓണസദ്യ സ്പോൺസർ ചെയ്ത നന്മ സ്വാശ്രയ സംഘം തൃച്ചംബരം പ്രസിഡന്റ് സി പി ചന്ദ്രശേഖരൻ മാസ്റ്റർ സെക്രട്ടറി ശ്രീനി പള്ളിയത്ത് തുടങ്ങിയവർ സംസാരിച്ചു.


കുട്ടികളുടെ കലാപരിപാടികളും ഓണക്കളികളും ഓണപ്പൂക്കളവും ആഘോഷത്തിന് മാറ്റ് കൂട്ടി.രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി.
onam