മട്ടന്നൂർ: വെളിയമ്പ്ര എളന്നൂരിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയെ രണ്ടാം ദിവസവും കണ്ടെത്താൻ കഴിഞ്ഞില്ല.പുഴയിൽ ഞായറാഴ്ച വ്യാപക തിരച്ചിൽ നടത്തി. അഗ്നിരക്ഷ സേനയുടെ മൂന്ന് സ്കൂബാ ഡൈവിങ് ടീമിൻ്റെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ.
കുറ്റ്യാടി സ്വദേശി ഇർഫാനയെ (18) ശനിയാഴ്ച വൈകുന്നേരം നാലോടെയാണ് പുഴയിൽ കാണാതായത്. ഓണാവധിക്ക് വെളിയമ്പ്രയിലെ മാതാവിന്റെ വീട്ടിൽ എത്തിയതായിരുന്നു.


ബന്ധുക്കൾക്കൊപ്പം കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോഴാണ് അപകടം. ഇന്നും പുഴയിൽ തിരച്ചിൽ തുടരും.
mattannur