ഇടിമിന്നലോടെ മഴ തിരിച്ചെത്തുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇടിമിന്നലോടെ മഴ തിരിച്ചെത്തുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
Sep 7, 2025 06:55 PM | By Sufaija PP

കേരളത്തിൽ വീണ്ടും ശക്തമായ മഴയെത്തുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. നാളെ മുതൽ ഇടിമിന്നലോടെ മഴ തിരിച്ചെത്തുമെന്നാണ് പ്രവചനം. ഇത് പ്രകാരം നാളെ മുതൽ 3 ദിവസത്തേക്ക് ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. 2 ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കൻ കേരളത്തിലായിരിക്കും മഴ ഇക്കുറി കൂടുതൽ ശക്തമാകുകയെന്നാണ് വ്യക്തമാകുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ചൊവ്വാഴ്ചയും പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ബുധനാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

09/09/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി

10/09/2025: പത്തനംതിട്ട, ഇടുക്കി

എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഇടിമിന്നൽ ജാഗ്രതാ നിർദേശം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 08/09/2025 മുതൽ 10/09/2025 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം: കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (07/09/2025) മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിർദേശം: 

07/09/2025, 09/09/2025, 10/09/2025 തീയതികളിൽ: സൊമാലിയ, ഒമാൻ തീരങ്ങൾ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

07/09/2025: വടക്കൻ കൊങ്കൺ തീരങ്ങൾ, മധ്യ അതിനോട് ചേർന്ന വടക്കു പടിഞ്ഞാറൻ അറബിക്കടൽ, തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

07/09/2025 & 08/09/2025: ഗുജറാത്ത് തീരങ്ങൾ, വടക്കു കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

08/09/2025: സൊമാലിയ, ഒമാൻ തീരങ്ങൾ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന വടക്കു പടിഞ്ഞാറൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

മധ്യ കിഴക്കൻ അറബിക്കടൽ, വടക്കൻ അറബിക്കടൽ, തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത

Rain

Next TV

Related Stories
കണ്ണപുരം കീഴറ സ്ഫോടനക്കേസിലെ പ്രതി അനൂപ് മാലിക്കിനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു

Sep 8, 2025 08:37 PM

കണ്ണപുരം കീഴറ സ്ഫോടനക്കേസിലെ പ്രതി അനൂപ് മാലിക്കിനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു

കണ്ണപുരം കീഴറ സ്ഫോടനക്കേസിലെ പ്രതി അനൂപ് മാലിക്കിനെ സ്ഥലത്തെത്തിച്ച്...

Read More >>
കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് ഹോം സ്‌റ്റേഡിയമായി കണ്ണൂര്‍ മുന്‍സിപ്പള്‍ ജവഹര്‍ സ്റ്റേഡിയം തിരഞ്ഞെടുത്തു

Sep 8, 2025 06:03 PM

കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് ഹോം സ്‌റ്റേഡിയമായി കണ്ണൂര്‍ മുന്‍സിപ്പള്‍ ജവഹര്‍ സ്റ്റേഡിയം തിരഞ്ഞെടുത്തു

കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് ഹോം സ്‌റ്റേഡിയമായി കണ്ണൂര്‍ മുന്‍സിപ്പള്‍ ജവഹര്‍ സ്റ്റേഡിയം...

Read More >>
മുയ്യം മഹല്ലിൽ മൂന്ന് പതിറ്റാണ്ട് സേവനമനുഷ്ഠിച്ച കമാൽ ഉസ്താദിനായി സ്നേഹാദരവ് സംഘടിപ്പിച്ചു

Sep 8, 2025 05:58 PM

മുയ്യം മഹല്ലിൽ മൂന്ന് പതിറ്റാണ്ട് സേവനമനുഷ്ഠിച്ച കമാൽ ഉസ്താദിനായി സ്നേഹാദരവ് സംഘടിപ്പിച്ചു

മുയ്യം മഹല്ലിൽ മൂന്ന് പതിറ്റാണ്ട് സേവനമനുഷ്ഠിച്ച കമാൽ ഉസ്താദിനായി സ്നേഹാദരവ്...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഹോട്ടലുകൾക്ക് 18000 രൂപ പിഴ ചുമത്തി

Sep 8, 2025 05:48 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഹോട്ടലുകൾക്ക് 18000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഹോട്ടലുകൾക്ക് 18000 രൂപ പിഴ...

Read More >>
കണ്ണപുരം കീഴറയിലെ സ്ഫോടനം പ്രതി അനൂപ് മാലിക്കിനെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

Sep 8, 2025 05:41 PM

കണ്ണപുരം കീഴറയിലെ സ്ഫോടനം പ്രതി അനൂപ് മാലിക്കിനെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

കണ്ണപുരം കീഴറയിലെ സ്ഫോടനം പ്രതി അനൂപ് മാലിക്കിനെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ...

Read More >>
മട്ടന്നൂരിൽ പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ട 18കാരിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെടുത്തു

Sep 8, 2025 03:52 PM

മട്ടന്നൂരിൽ പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ട 18കാരിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെടുത്തു

മട്ടന്നൂരിൽ പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ട 18കാരിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും...

Read More >>
Top Stories










News Roundup






//Truevisionall