വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടത്തിനൊപ്പമാണ് കമ്മ്യൂണിസ്റ്റുകളെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റര്‍. അനശ്വര രക്തസാക്ഷി എം എസ് പ്രസാദിന്റെ 41 -ാം രക്തസാക്ഷിത്വ ദിനാചാരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വികസനം ചർച്ചചെയ്യാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം നടത്തരുതെന്ന് ആര്‍ എസ് എസ് പറഞ്ഞു. ആഗോള അയ്യപ്പസംഗമം ബഹിഷ്കരിക്കും എന്ന് കോണ്‍ഗ്രസും പറയുന്നു. എന്നാല്‍ ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ നൽകുമെന്നാണ് സിപിഐ എം നിലപാടെന്നും എം വി ഗോവിന്ദൻ മാസ്റ്റര്‍ പറഞ്ഞു.


ആഗോള അയ്യപ്പ സംഗമത്തിന് വിവിധ സാമുദായിക സംഘടനകൾ പൂർണമായ പിന്തുണ പ്രഖ്യാപിച്ചുവെന്നും എം വി ഗോവിന്ദൻ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. വിശ്വാസികൾ വർഗീയവാദികൾ അല്ല, വർഗീയവാദികൾക്ക് വിശ്വാസമില്ലെന്നും എം വി ഗോവിന്ദൻ മാസ്റ്റര്‍ പറഞ്ഞു.
ദേവസ്വം ബോർഡ് വിശ്വാസികളെ ആകെ ചേർത്താണ് മുന്നോട്ടുപോകുന്നത്. ദേവസ്വം ബോർഡിൻറെ നിലപാടിന് സിപിഐ എമ്മിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
M V Govindan