പെരിങ്ങോം: നെതർലാന്റിലേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം നൽകി ഒമ്പത് പേരിൽ നിന്നായി ലക്ഷങ്ങൾ കൈപറ്റിയ ശേഷം വഞ്ചിച്ചുവെന്ന പരാതിയിൽ പെരിങ്ങോം പോലീസ് കേസെടുത്തു.
പെരിങ്ങോം കൂവ പൊയിലിൽ താമസിക്കുന്ന മുടിക്കാനം സ്വദേശി പെരിയാട്ടടുക്കം ഹൗസിൽ അംബുജാക്ഷന്റെ പരാതിയിലാണ് നിരവധി പേരെ വിസ തട്ടിപ്പിനിരയാക്കിയ ആലപ്പുഴ കണ്ണങ്കുഴി ലക്ഷ്മി സദനത്തിൽ രാജേന്ദ്രൻ പിള്ള തങ്കപ്പനെതിരെ പോലീസ് കേസെടുത്തത്.


നെതർലാന്റിലേക്ക് വിസ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനെയും പരിചയക്കാരായ യു.വി. അഖിൽ, പി. മിഥുൻ, കെ.സുനിഷ് , വി. വിക്രാന്ത്, സി.പി. ജോസ് മി, പി. ജിതിൻ, വി.പി. വിപിൻ , രാജേഷ് എന്നിവരിൽ നിന്നും പരാതിക്കാരനിൽ നിന്നും 2023 ജൂലായ് 17 മുതൽഒരു ലക്ഷം രൂപ യും മറ്റുള്ളവരിൽ നിന്ന് പല ദിവസങ്ങളിലായി പ്രതി ഒരു ലക്ഷം രൂപ വീതം ബേങ്ക് അക്കൗണ്ട് വഴി കൈപറ്റിയ ശേഷം വിസയോ കൊടുത്ത പണമോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
Visa froud