സംസ്ഥാനത്ത് മദ്യശാലകളില്‍ നാളെ മുതല്‍ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ചു തുടങ്ങും.ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലാകും ശേഖരണം. പരീക്ഷണാടിസ്ഥാനത്തില്‍
20 ഔട്ട്‌ലെറ്റുകളില്‍ കുപ്പികള്‍ വാങ്ങും. പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധികം നല്‍കണം.ഒഴിഞ്ഞ കുപ്പി തിരികെ നല്‍കിയാല്‍ പണം തിരികെ നല്‍കും. വിജയം കണ്ടാല്‍ ജനുവരി മുതല്‍പ്രാബല്യത്തില്‍. സംസ്ഥാനത്തെ 285 ഔട്ട്‌ലെറ്റുകളിലും നടപ്പിലാക്കും


ഗ്ലാസ് - പ്ലാസ്റ്റിക് കുപ്പികളില്‍ മദ്യം വാങ്ങുന്നവരില്‍ നിന്ന് 20 രൂപ അധികം ഈടാക്കുന്ന 'ഡെപ്പോസിറ്റ്'പദ്ധതിയാണ് ബെവ്‌കോയില്‍ നടപ്പാക്കുന്നത്. കുപ്പി തിരികെ നല്‍കിയാല്‍ ഈ തുക തിരികെ ലഭിക്കും.
ബെവ്‌കോ സ്റ്റിക്കര്‍ പതിച്ച കുപ്പികള്‍ ആരു തിരികെ കൊണ്ടുവന്നാലും 20 രൂപ നല്‍കും. ബെവ്‌കോ സ്റ്റിക്കര്‍വ്യക്തമാകുന്ന നിലയിലായിരിക്കണം കുപ്പി തിരികെ എത്തിക്കേണ്ടത്.
പരിസ്ഥിതി സംരക്ഷണത്തിനുള്ള ബെവ്‌കോയുടെ പുതിയ ചുവടുവയ്പാണിതെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞിരുന്നു. 20 രൂപ ഡെപോസിറ്റായി ഉപഭോക്താക്കളില്‍ നിന്നും വാങ്ങുന്നതാണെന്നും ഇത് തിരികെ എത്തുക്കുമ്പോള്‍
ലഭിക്കുമെന്നും അതിനാല്‍ മദ്യ വിലയില്‍ മാറ്റമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.അതേസമയം സംസ്ഥാനത്ത് ഓണനാളുകളില്‍ ബെവ്‌കോ വിറ്റഴിച്ചത് 920.74 കോടിയുടെ മദ്യം. 11 ദിവസത്തെ കണക്കാണിത്.
കഴിഞ്ഞ വര്‍ഷം 842.07കോടിയുടെ മദ്യമാണ് ഓണക്കാലത്ത് വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുമായി താരതമ്യംചെയ്യുമ്പോള്‍ 78 കോടിയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കണക്കനുസരിച്ച് കൊല്ലം ആശ്രാമം, കരുനാ?ഗപ്പള്ളി,തിരുവനന്തപുരം പവര്‍ഹൗസിനടുത്തായുള്ള ഔട്‌ലറ്റ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മദ്യം ചെലവഴിക്കപ്പെട്ടത്.
Liquer bottles