ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ ആക്രമണം. ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ സ്ഫോടനം നടത്തി. കതാറ പ്രവിശ്യയിൽ ആണ് സ്ഫോടനമുണ്ടായത്. മൂന്ന് തവണ സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് വിവരം. ഉഗ്ര ശബ്ദം കേൾക്കുകയും പുക ഉയരുകയുമായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്.
ആക്രമണത്തിൽ ഹമാസ് തലവൻ കൊല്ലപ്പെട്ടതായുള്ള വിവരങ്ങളുണ്ട്. ചില സുപ്രധാന ഹമാസ് നേതാക്കളും മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
Israel attacks Qatar