തുടർച്ചയായ മയക്കുമരുന്ന് കേസുകൾ: പയ്യന്നൂരിലെ ബുള്ളറ്റ് ലേഡിക്ക് കരുതൽ തടങ്കൽ. പയ്യന്നൂർ മുല്ലക്കോട് സ്വദേശിലെയാണ് പിറ്റ് എൻഡിപിഎസ് പ്രകാരം അറസ്റ്റ് ചെയ്തത്. നിയമപ്രകാരം പ്രതിയെ ആറുമാസം തടങ്കലിൽ വെക്കാം.
കേരള പോലീസ് തീവ്രവാദ വിരുദ്ധ സ്ക്വാർഡിന്റെയും ബംഗളൂരു പോലീസിന്റെയും സഹായത്തോടെ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് സതീഷും ടീമും ആണ് പ്രതിയെ ബംഗളൂരുവിൽ വച്ച് അറസ്റ്റ് ചെയ്തത്.


കണ്ണൂർ ജില്ലയിൽ ആദ്യമായി കരുതൽ തടങ്കൽ പ്രകാരം അറസ്റ്റിലാകുന്ന ആദ്യത്തെ വനിതയാണ് നിഖില. മയക്കുമരുന്ന് കേസുകളിൽ തുടർച്ചയായി ഉൾപ്പെട്ട സാഹചര്യത്തിലാണ് എക്സൈസിന്റെ കടുത്ത നടപടി.
bullet lady