പഴയങ്ങാടി: അനുമതിയില്ലാതെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ഗതാഗത തടസ്സമുണ്ടാക്കി കൊണ്ട് പ്രതിഷേധ പ്രകടനം നടത്തിയ 39 എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ ഇൻസ്പെക്ടർ എൻ.കെ. സത്യനാഥന്റെ പരാതിയിൽ പഴയങ്ങാടി പോലീസ് കേസെടുത്തത്.
എസ്.ഡി.പി.ഐ. കല്യാശേരി മണ്ഡലം ജനറൽ സെക്രട്ടറി പി.പി. ഹാരിസ്, ജോയിന്റ് സെക്രട്ടറി തൗഫീഖ്, ജില്ലാ സെക്രട്ടറി എപി മുസ്തഫ നാറാത്ത്, മണ്ഡലം പ്രസിഡണ്ട് എ.പി. നൂറുദ്ദീൻ കണ്ണപുരം, ദിൽഷാദ് മുട്ടം, പർദീഹ് കടക്കാട പുറം, അഹമ്മദ് മാടായി, ഹംസ പുതിയ ങ്ങാടി, നൗഫൽ പുതിയങ്ങാടി ,അബൂബക്കർ മുട്ടം, അൽത്താഫ് മുട്ടം, ഇർഷാദ് കക്കാടപുറം ഹാഷിം പഴയങ്ങാടി, മുനീർ ബീവി റോഡ് എന്നിവർക്കും കണ്ടാലറിയാവുന്ന 25 പേർക്കെതിരെയുമാണ് പോലീസ് കേസെടുത്തത്.


ഇന്നലെ വൈകുന്നേരം 6.10 മണിയോടെ പഴയ ങ്ങാടി കെ എസ് ടി പി റോഡിലൂടെ പോലീസിന്റെ വാക്കാലുള്ള നിർദേശം അവഗണിച്ച് അനുമതിയില്ലാതെ മാടായിപാറ മുതൽ പഴയങ്ങാടി ബസ് സ്റ്റാന്റ് വരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ഗതാഗത തടസ്സം സൃഷ്ടിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
case against SDPI